ഖുർആൻ കോൺഫറൻസ് ഡിസംബർ 4 ന്

ബെംഗളൂരു: ഖുര്‍ആന്‍ സെന്റര്‍ ബെംഗളൂരുവിന്റെ ആഭിമുഖ്യത്തില്‍ ഒരുമാസമായി നടന്നുവരുന്ന ‘ഖുര്‍ആന്റെ തണലില്‍ ഹൃദയങ്ങളിലേക്കുള്ള യാത്ര’ ഖുര്‍ആന്‍ കാമ്പയിന് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ കോണ്‍ഫറന്‍സ് കമ്മനഹള്ളി, എച്. ബി. ആര്‍ ലേഔട്ടിലുളള അഫ്‌സണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഡിസംബര്‍ 4 ന് നടക്കും.
രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന ഖുര്‍ആന്‍ കോണ്‍ഫറന്‍സ് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന സമിതി അംഗം സഫിയ ഷറഫിയ മുഖ്യ പ്രഭാഷണം നടത്തും. ഖുര്‍ആന്‍ സയിന്‍സ് എക്‌സിബിഷന്‍, ഖുര്‍ആന്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെ, പഠനാര്‍ഹമായ പ്രഭാഷണങ്ങള്‍, ഐ പി.എച്ച്. പുറത്തിറക്കിയ ഖുര്‍ആന്‍ വിവര്‍ത്തനങ്ങള്‍ അടങ്ങുന്ന ഇസ്ലാമിക സാഹിത്യങ്ങളുടെ വിപുലമായ ശേഖരം തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ആഴത്തിലറിയാനും ഖുര്‍ആന്‍ ആധികാരികമായി പഠിക്കാനും ഉതകുന്ന കോണ്‍ഫറന്‍സില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കണ്‍വീനര്‍ സാദിഖ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 98440 60455, 99869 07363
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.