വോട്ടർമാരുടെ വിവരമോഷണം; അന്വേഷണം ഒരൊറ്റ ഏജൻസിക്ക് കൈമാറണമെന്ന് ബിബിഎംപി

ബെംഗളൂരു: വോട്ടർമാരുടെ വിവരങ്ങൾ ചോർന്നെന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം ഒരൊറ്റ ഏജൻസിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് ബിബിഎംപി. കേസുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോഗസ്ഥർ ഒരേസമയം ചോദ്യം ചെയ്യൽ നടത്തുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
2013 മുതൽ ബെംഗളൂരുവിൽ സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന എൻജിഒ ചിലുമേ ട്രസ്റ്റിന്റെ ഫീൽഡ് ഉദ്യോഗസ്ഥർ വോട്ടർമാരുടെ വിവരങ്ങൾ മോഷ്ടിച്ചുവെന്നതാണ് കേസ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാല് ബിബിഎംപി ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അറസ്റ്റുകൾ പ്രതീക്ഷിക്കുന്നതിനാൽ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം തേടുന്നത് പരിഗണിക്കുകയാണെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.
ചിലുമേ എന്ന എൻജിഒയ്‌ക്കെതിരെയാണ് പരാതി. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ ബിബിഎംപിക്കെതിരെയാണ് കേസ് കൊണ്ടുപോകുന്നത്. അന്വേഷണത്തിന് എന്ത് ആവശ്യമുണ്ടെങ്കിലും സഹകരിക്കും. ഉത്തരവാദികൾ ശിക്ഷിക്കപ്പെടണം. എന്നാൽ ജോലിയിൽ തടസം സൃഷ്ടിക്കരുതെന്ന് ബിബിഎംപി കത്തിൽ ചൂണ്ടിക്കാട്ടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.