മുൻ ചൈനീസ് പ്രസിഡന്റ് ജിയാംഗ് സെമിൻ അന്തരിച്ചു

ബീജിംഗ്: മുൻ ചൈനീസ് പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുൻ നേതാവുമായ ജിയാംഗ് സെമിൻ അന്തരിച്ചു. 96 വയസായിരുന്നു. ബുധനാഴ്ച ഉച്ചക്ക് അദ്ദേഹത്തിന്റെ ജൻമനാടായ ഷാങ്ഹായിയിൽ ആയിരുന്നു അന്ത്യം. രക്താർബുദ ബാധിതനായിരുന്നുവെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1989ൽ ജനാധിപത്യ അനുകൂല പ്രക്ഷോഭകർക്കെതിരെ നടന്ന ടിയാനൻമെൻ കലാപത്തിന് ശേഷമാണ് ചൈനയുടെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലവനായി ജിയാംഗ് അധികാരത്തിൽ എത്തിയത്. 1993 മുതൽ 2003 വരെയുള്ള 10 കൊല്ലങ്ങളിലാണ് ജിയാങ് സെമിൻ ചൈനയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചത്. ചൈനയെ പ്രധാന സാമ്പത്തിക ശക്തിയാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാവാണ് ജിയാംഗ് സെമിൻ. 1989 മുതൽ 2002 വരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
1997ലെ ഹോങ്കോംഗ് കൈമാറ്റത്തിനും 2001ലെ ചൈനയുടെ ലോക വ്യാപാര സംഘടനയിലേക്കുള്ള പ്രവേശനത്തിനും അദ്ദേഹം മേൽനോട്ടം വഹിച്ചു. അതേസമയം, 1999ൽ മതവിഭാഗമായ ഫലുൻ ഗോംഗിനെ ശക്തമായി അടിച്ചമർത്തിയ സംഭവത്തിൽ അദ്ദേഹം രൂക്ഷവിമർശനങ്ങൾ നേരിടുകയും ചെയ്തിരുന്നു.
Jiang Zemin: Former Chinese leader dies aged 96 – BBC News https://t.co/RNtUtvROCD
— Benedict Rogers 羅傑斯 (@benedictrogers) November 30, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
