Follow the News Bengaluru channel on WhatsApp

ഷാരോണ്‍ വധക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി

കൊച്ചി: തിരുവനന്തപുരം പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതികളുടെ ജാമ്യപേക്ഷ കോടതി തള്ളി. മുഖ്യപ്രതിയായ ഗ്രീഷ്മയുടെ, അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്. കേസിലെ രണ്ടും മൂന്നും പ്രതികളായ സിന്ധു,നിര്‍മ്മല കുമാരന്‍ നായര്‍ എന്നിവരാണ് ഹെെക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസിന്റെ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യത്തിന് അര്‍ഹതയില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച്‌ സിംഗിള്‍ ബഞ്ചിന്റേതാണ് ഉത്തരവ്.

തെളിവു നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് തങ്ങള്‍ക്കെതിരെയുളളതെന്നും ജാമ്യം കിട്ടാതിരിക്കാനാണ് കൊലക്കുറ്റം കൂടി ചുമത്തിയതെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു. നേരത്തെ നെയ്യാറ്റിന്‍കര കോടതിയും ഇരുവരേടയും ജാമ്യാപേക്ഷ തളളിയിരുന്നു. ഷാരോണ്‍ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് ഗ്രീഷ്മയുമായുള്ള ബന്ധത്തെക്കുറിച്ച്‌ അറിഞ്ഞതെന്നാണ് ഇരുവരും പറയുന്നത്. തങ്ങളെ കേസില്‍ പ്രതിയാക്കിയത് ഗ്രീഷ്മയെ സമ്മര്‍ദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാന്‍ വേണ്ടിയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു. വിഷക്കുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും പ്രതികള്‍ പറയുന്നു.

അന്വേഷണം പൂര്‍ത്തിയായിട്ടും കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയില്ല. ഇനിയും കസ്റ്റഡിയില്‍ തുടരുന്നത് ഉപജീവനമാര്‍ഗം ഇല്ലാതാക്കുമെന്നും ആരോഗ്യ സ്ഥിതി മോശമാണെന്നും പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലുണ്ട്.ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തില്‍ പങ്കുണ്ടെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.