വാവ സുരേഷിനെതിരെ കേസെടുത്ത് വനംവകുപ്പ്

മെഡിക്കല്‍ കോളജിലെ പ്രഭാഷണ വേദിയില്‍ സുരക്ഷിതമില്ലാതെ പാമ്പിനെ പ്രദര്‍ശിപ്പിച്ച വാവ സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന സെമിനാറില്‍ വിഷപ്പാമ്പുകളെ പ്രദര്‍ശിപ്പിച്ചതിനാണ് കേസ്. വാവ സുരേഷിനെതിരെ കേസെടുക്കാന്‍ ഡി.എഫ്.ഒ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ നഴ്സിങ് എഡ്യുക്കേഷനും നഴ്സിങ് സർവീസസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചത്. എന്നാല്‍ സെമിനാറിൽ മൂർഖൻ പാമ്പുമായി വാവ സുരേഷ് പങ്കെടുക്കാൻ എത്തിയതിനാല്‍ വ്യാപക വിമർശനങ്ങള്‍ ഉയർന്നിരുന്നു. ചടങ്ങിനിടെ മൈക്ക് തകരാറിലായപ്പോള്‍ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയ രൂക്ഷമായാണ് പ്രതികരിച്ചത്. ഇതോടെയാണ് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്ത്.
ശാസ്ത്രീയ വിഷയം കൈകാര്യം ചെയ്യുന്ന ക്ലാസില്‍ പാമ്പിനെ അശാസ്ത്രീയമായി കൈകാര്യം ചെയ്തത് തെറ്റാണ് എന്ന തരത്തിലായിരുന്നു വിമര്‍ശനം. പാമ്പുകളെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനെതിരെ വാവ സുരേഷിനെതിരെ നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. നിരവധി തവണ പാമ്പു കടിയേറ്റ് മരണത്തിന്റെ വക്കില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയ ആളാണ് വാവ സുരേഷ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.