അർജന്റീന പ്രീക്വാർട്ടറിൽ

പോളണ്ടിനെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് കീഴടക്കി ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീന ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് കടന്നു. ആദ്യ പകുതിക്ക് ശേഷമുള്ള ആദ്യ മിനിട്ടിൽ അലക്സിസ് മക് അലിസ്റ്ററും 67-ാംമിനിട്ടിൽ ജൂലിയാൻ അൽവാരേസുമാണ് അർജന്റീനയ്ക്ക് വേണ്ടി സ്കോർ ചെയ്തത്.
ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റിരുന്ന മെസിയും സംഘവും മെക്സിക്കോയെയും ഇതേ സ്കോറിന് തോൽപ്പിച്ചിരുന്നു. ആറുപോയിന്റുമായി സി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത അർജന്റീനയ്ക്ക് പ്രീ ക്വാർട്ടറിൽ ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയാണ് എതിരാളികൾ.
ഗ്രൂപ്പിലെ മറ്റൊരുമത്സരത്തിൽ മെക്സിക്കോ സൗദി അറേബ്യയെ 2-0ത്തിന് തോൽപ്പിച്ചെങ്കിലും പ്രീ ക്വാർട്ടറിൽ കടക്കാനായില്ല. നാലുപോയിന്റ് വീതമുള്ള പോളണ്ടും മെക്സിക്കോയും ഗോൾ മാർജിനിലും തുല്യതയിലായതോടെ ഫെയർ പ്ളേ പോയിന്റ് നോക്കിയാണ് പ്രീ ക്വാർട്ടറിലേക്ക് കടത്തിവിട്ടത്.
ഗ്രൂപ്പ് ഡിയിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ഡെൻമാർക്ക് പുറത്തായി. ചാമ്പ്യൻമാരായ ഫ്രാൻസിനെ ടുണീഷ്യ അട്ടിമറിച്ചു (1-–0). എങ്കിലും ആറ് പോയിന്റോടെ ഒന്നാമതായി. ഓസ്ട്രേലിയക്കും ഇതേ പോയിന്റാണുള്ളത്. ഗോൾ ശരാശരിയിലാണ് ഫ്രഞ്ചുകാരുടെ ഒന്നാംസ്ഥാനം. ഓസ്ട്രേലിയക്കായി രണ്ടാംപകുതിയിൽ മാത്യു ലെക്കിയാണ് ഗോൾ നേടിയത്. വഹ്ബി ഖസ്റിയാണ് ടുണീഷ്യയുടെ വിജയഗോൾ നേടിയത്.
പ്രീക്വാർട്ടറിൽ അർജന്റീന ശനിയാഴ്ച ഓസ്ട്രേലിയയെ നേരിടും. ഫ്രാൻസിന് ഞായറാഴ്ച പോളണ്ടാണ് എതിരാളി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.