ബെംഗളൂരു-മൈസൂരു എക്സ്പ്രസ് പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും

ബെംഗളൂരു: ജനുവരിയിൽ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് കോറിഡോറിലെ മുഴുവൻ പാതയും അടുത്ത വർഷത്തോടെ പ്രവർത്താക്ഷമമാകും. പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്ന് മൈസൂരു -കുടക് എംപി പ്രതാപ് സിംഹ പറഞ്ഞു.
2014 മാർച്ചിൽ, കേന്ദ്ര ഗതാഗത മന്ത്രാലയം രാജ്യത്തുടനീളമുള്ള ചില റോഡുകൾ ദേശീയപാതയാക്കി നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഒന്നാണ് ബെംഗളൂരു-മൈസൂരു പാത. നിലവിൽ ഇത് പത്ത് വരി പാതയാണ്. ബെംഗളൂരുവിലെ നൈസ് പ്രവേശന കവാടം മുതൽ മൈസൂരുവിലെ റിംഗ് റോഡ് ജംഗ്ഷൻ വരെ നീളുന്ന 117 കിലോമീറ്റർ ഹൈവേ ഇരു നഗരങ്ങൾക്കുമിടയിലുള്ള യാത്രാ സമയം ശരാശരി മൂന്ന് മണിക്കൂറിൽ നിന്ന് 90 മിനിറ്റായി കുറയ്ക്കും.
ബെംഗളൂരുവും മൈസൂരുവും തമ്മിലുള്ള ദൂരം ഏകദേശം 140 കിലോമീറ്ററാണ്. മുഴുവൻ ഭാഗത്തും രണ്ട് ടോൾ ഗേറ്റുകൾ ഉണ്ടാകുമെന്നാണ് നിലവിലെ സൂചന. 8,172 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഇടനാഴി റെക്കോർഡ് വേഗത്തിലാണ് നിർമിക്കുന്നതെന്നും ഒക്ടോബറിൽ പൂർത്തിയാക്കുമെന്നും നേരത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു. എന്നാൽ കനത്ത മഴയുൾപ്പെടെയുള്ള കാരണങ്ങളാൽ നിർമാണ പ്രവൃത്തികൾ പൂർത്തിയായില്ല.
പദ്ധതി പ്രകാരം, പാതയിൽ ഒമ്പത് പ്രധാന പാലങ്ങളും 44 ചെറിയ പാലങ്ങളും നാല് റെയിൽ മേൽപ്പാലങ്ങളും ഉണ്ടാകും. നിലവിൽ മാണ്ഡ്യ ജില്ലയിലെ മദ്ദൂർ വരെ യാത്രക്കാർക്കായി തുറന്നിട്ടുണ്ട്. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ, മദ്ദൂരിനടുത്ത് ഒരു ബൈപ്പാസും ഡിസംബർ അവസാനത്തോടെ, മാണ്ഡ്യയ്ക്ക് സമീപമുള്ള ഒരു ബൈപ്പാസും തുറന്നുകൊടുക്കും.
ജനുവരിയോടെ മൈസൂരുവരെയുള്ള വാഹനപാത തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ, ഫുഡ് കോർട്ടുകളുടെയും വിശ്രമമുറികളുടെയും നിർമ്മാണത്തിന് കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.