വൃന്ദാവൻ ഗാർഡൻ തുറന്നു

മൈസൂരു: പുള്ളിപ്പുലിയെ കണ്ടതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ശ്രീരംഗപട്ടണയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ വൃന്ദാവന്‍ ഗാര്‍ഡന്‍ വീണ്ടും തുറന്നു. സന്ദര്‍ശകരുടെ സുരക്ഷക്കായി കൂടുതല്‍ വനപാലകരെ വിന്യസിച്ചുകൊണ്ടാണ് ബുധനാഴ്ച ഉദ്യാനം തുറന്നത്. 13 അംഗ വനപാലകസംഘം ഉദ്യാനത്തില്‍ പട്രോളിങ് നടത്തും.
ഒക്ടോബര്‍ 22 മുതല്‍ 3 തവണ ഗാർഡനില്‍ പുലിയെത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നവംബര്‍ ആറുമുതലാണ് ഗാര്‍ഡന്‍ അനിശ്ചിതകാലത്തേക്ക് അടച്ചത്. പുലിയെ പിടികൂടാന്‍ വനംവകുപ്പധികൃതര്‍ കെണികള്‍ സ്ഥാപിക്കുകയും തിരച്ചില്‍ നടത്തുകയും ചെയ്തിട്ടും വിജയിച്ചില്ല. ഈ മേഖലയില്‍ നിന്നും പുലി മറ്റൊരിടത്തേക്ക് രക്ഷപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് ഗാർഡൻ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കാന്‍ തീരുമാനിച്ചതെന്ന് വൃന്ദാവന്‍ ഗാര്‍ഡനിന്റെ ചുമതലയുള്ള കാവേരി നീരാവരി നിഗം ലിമിറ്റഡ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഫാറൂഖ് അബു അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
