റെസ്റ്റോറന്റ് ജീവനക്കാരെ ആക്രമിച്ചു; ബിജെപി നേതാവിന്റെ മകനെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ റെസ്റ്റോറന്റ് ജീവനക്കാരെ ആക്രമിച്ച ബിജെപി നേതാവിന്റെ മകനെതിരെ കേസെടുത്തു.
ബിജെപി നേതാവ് കെ.സി രാമചന്ദ്രയുടെ മകൻ ധനുഷിനും സുഹൃത്തുക്കൾക്കുമെതിരെ ആണ് സിറ്റി പോലീസ് കേസെടുത്തത്. വ്യാഴാഴ്ച ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ വില്ലേജ് റസ്റ്റോറന്റിലെ ജീവനക്കാരെ അകാരണമായി ഇവർ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. 20 പേർക്കെതിരെ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
റെസ്റ്റോറന്റ് അടക്കുന്ന സമയത്ത് ധനുഷും സുഹൃത്തുക്കളും അവിടെയെത്തി 20 പേർക്കുള്ള ഭക്ഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കട അടക്കാൻ സമയമായതിനാൽ ഭക്ഷണം നൽകാൻ റെസ്റ്റോറന്റ് ജീവനക്കാർ വിസമ്മതിച്ചതാണ് തർക്കത്തിൽ കലാശിച്ചത്. ധനുഷ് ജീവനക്കാരോട് ദേഷ്യപ്പെടുകയും അവരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ വ്യക്തമായ തെളിവുകൾ ലഭ്യമായിട്ടും സിറ്റി പോലീസ് ഇതുവരെ ധനുഷിന്റെ അറസ്റ്റ് രേഖപെടുത്തിയിട്ടില്ലെന്ന് വ്യാപകമായി പരാതികൾ ഉയരുന്നുണ്ട്.
#BREAKING | BJP leader KC Ramachandra's son Dhanush abuses the restaurant staff in Karnataka. The whole incident of him attacking the staff for closing the restaurant got recorded on tape.
Tune in to watch here – https://t.co/GAtGCw2GdU pic.twitter.com/OGMSG77bJW— Republic (@republic) December 1, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.