ആകാശ സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറക് വിരിച്ച് സത്രം എയര്‍ സ്ട്രിപ്പില്‍ വിമാനമിറങ്ങി

ഇടുക്കിയുടെ ആകാശ സ്വപ്നങ്ങള്‍ക്ക് ചിറക് വിരിച്ച് സ്ത്രം എയര്‍ സ്ട്രിപ്പില്‍ വിമാനമിറങ്ങി. കൊച്ചിയില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് ഇറക്കിയത്. മുമ്പ് രണ്ടുതവണ വിമാനമിറക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പില്‍ രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന വൈറസ് -എസ്.ഡബ്ലിയു എന്ന വിമാനമാണ് ലാന്‍ഡ് ചെയ്തത്. ഒരു തവണ മണ്‍തിട്ട തടസ്സമായി നിന്നതു മൂലമാണ് വിമാനം ഇറക്കാന്‍ സാധിക്കാതിരുന്നത്. ഈ മണ്‍തിട്ട നീക്കിയതിനെ തുടര്‍ന്നാണ് വീണ്ടും വിമാനമിറക്കാന്‍ തീരുമാനിച്ചത്.
എന്‍സിസി കേഡറ്റുകള്‍ക്ക് പരിശീലനത്തിനായാണ് എയര്‍ സ്ട്രിപ്പ് നിര്‍മ്മിച്ചത്. റണ്‍വേയുടെ അറ്റത്തുള്ള മണ്‍തിട്ടയായിരുന്നു തടസ്സമായിരുന്നത്. ഒടുവില്‍ മണ്‍ത്തിട്ട നീക്കിയാണ് വിമാനം വിജയകരമായി നിലത്തിറക്കിയത്. കഴിഞ്ഞ ജൂലൈമാസം പെയ്ത കനത്ത മഴയില്‍ എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നിരുന്നു. വിശദമായ പരിശോധനക്കൊടുവില്‍ നിര്‍മാണത്തിലെ അപാകതയും കനത്ത മഴയുമാണ് റണ്‍വേയുടെ ഒരുഭാഗം ഇടിയാന്‍ കാരണമായതെന്ന് കണ്ടെത്തിയിരുന്നു. മൂന്നാം തവണയാണ് ദൗത്യം വിജയകരമായത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.