ഐഎസ് തലവൻ അൽ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടു

ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്) തലവൻ അബു ഹസൻ അൽ ഹാഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഐഎസ്ഐഎസ് വക്താവ് അബു ഉമർ അൽ മുഹജിർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഇറാഖ് സ്വദേശിയായ ഹാഷിമി കൊല്ലപ്പെട്ടതെന്നു പുറത്തുവന്ന ശബ്ദസന്ദേശത്തിൽ പറയുന്നു. എന്നാൽ എവിടെ വച്ചാണ് കൊല്ലപ്പെട്ടതെന്നോ എന്നാണ് കൊല്ലപ്പെട്ടതെന്നോ പറയുന്നില്ല. ഭീകര സംഘടനയ്ക്ക് പുതിയ നേതാവിനെ തിരഞ്ഞെടുത്തുവെന്നും സന്ദേശത്തിൽ പറയുന്നു. അബു അൽ ഹുസൈൻ ഹുസൈനി അൽ ഖുറേഷിയാണ് പുതിയ നേതാവ്.
സിറിയയിൽ യുഎസ് ആക്രമണത്തിനിടെ അബു ഇബ്രാഹിം കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു അബു ഹസൻ ചുമതലയേറ്റത്. ഇതോടെ ഈ വർഷം കൊല്ലപ്പെടുന്ന രണ്ടാമത്തെ ഐഎസ് തലവനാണ്. ഐഎസ് സ്ഥാപക നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയും 2019ൽ യുഎസ് ആക്രമണത്തിലാണു കൊല്ലപ്പെട്ടത്
2014 ലാണ് ഇറാഖിലും സിറിയയിലും ഐഎസ് ശക്തിപ്രാപിച്ചത്. 2017 ൽ ഇറാഖിലും തുടർന്ന് സിറിയയിലും ഐഎസിനെതിരെ പാശ്ചാത്യ രാജ്യങ്ങൾ ശക്തമായ നടപടികൾ എടുത്തു. എന്നാൽ ഭീകരസംഘടന പലയിടത്തും ഭീകരാക്രമണം നടത്തുന്നുമുണ്ട്.
The Daesh Takfiri terrorist group says its leader Abu Hasan al-Hashimi al-Qurashi has been killed "in action".https://t.co/h9cOaczt4k
— Press TV (@PressTV) November 30, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
