കാമുകിയുമൊത്ത് ജീവിക്കാൻ എടിഎം കവർച്ച നടത്തിയ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ

ബെംഗളൂരു: കാമുകിയെ വിവാഹം കഴിച്ച് ജീവിക്കാൻ എടിഎമ്മില്‍ നിന്ന് ലക്ഷങ്ങൾ മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍. അസം സ്വദേശിയായ ദിപോങ്കര്‍ നോമോസുദ്രയെ ആണ് ബെംഗളൂരു പോലീസ് അസമിലെത്തി അറസ്റ്റ് ചെയ്തത്.
ഇയാളില്‍ നിന്ന് 14.2 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. 20 ലക്ഷം രൂപയാണ് ഇയാള്‍ എടിഎമ്മില്‍ നിന്ന് മോഷ്ടിച്ചത്. പ്രതി ജോലി ചെയ്തിരുന്ന യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കിയോസ്‌കില്‍ നിന്നാണ് മോഷണം നടത്തിയത്. വില്‍സണ്‍ ഗാര്‍ഡനിലെ ബാങ്കിന്റെ എടിഎം കിയോസ്‌കില്‍ സെക്യൂരിറ്റി ജീവനക്കാരനായി ആറ് മാസം മുന്‍പാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്.
അധികം വൈകാതെ തന്നെ കാഷ് ലോഡിംഗ് സ്റ്റാഫുമായി ഇയാള്‍ സൗഹൃദത്തിലായി. ഇതിന് പിന്നാലെ എടിഎമ്മിലെ ക്യാഷ് കാസറ്റ് തുറക്കാനുള്ള പാസ് വേർഡും ഇയാൾ മനസിലാക്കിയിരുന്നു. കാമുകിയെ വിവാഹം കഴിച്ച് സ്വന്തം നാടായ കരിംഗഞ്ചില്‍ താമസമാക്കുന്നതിനാണ് ഇയാൾ കവർച്ച നടത്തിയതെന്ന് സിറ്റി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നവംബര്‍ 17ന് രാത്രിയാണ് ഇയാള്‍ മോഷണം നടത്തിയത് എന്ന് പോലീസ് പറഞ്ഞു. എടിഎമ്മില്‍ നിന്നും പണം മോഷ്ടിക്കുകയും വസ്ത്രം മാറുകയും ചെയ്യുന്ന ഇയാളുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
പിറ്റേദിവസം ബാങ്ക് കവർച്ച നടന്നതാജി മനസിലാക്കിയ ബാങ്കിന്റെ സീനിയര്‍ മാനേജര്‍ ഖുശ്ബു ശര്‍മയാണ് വില്‍സണ്‍ ഗാര്‍ഡന്‍ പോലീസില്‍ പരാതി നല്‍കിയത്.
പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. സുഹൃത്തുക്കളുമായി പാര്‍ട്ടി നടത്താനും ആഡംബര ഹോട്ടലുകളില്‍ തങ്ങാനും മോഷണ മുതലില്‍ നിന്ന് അഞ്ച് ലക്ഷത്തിലധികം രൂപ ഇയാള്‍ ചെലവഴിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
