രാഷ്ട്രപതി ഭവന്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നു

ഡിസംബര്‍ ഒന്ന് മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസവും രാഷ്ട്രപതി ഭവന്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നു. ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതി ഭവന്‍. വാസ്തുശില്പികളായ സര്‍ എഡ്വിന്‍ ലൂട്ടിയന്‍സ്, ഹെര്‍ബര്‍ട്ട് ബേക്കര്‍ എന്നിവരുടെ സൃഷ്ടിയാണ് ഇത്. 330 ഏക്കര്‍ എസ്റ്റേറ്റില്‍ 5 ഏക്കര്‍ വിസ്തൃതിയില്‍ എച്ച് ആകൃതിയിലുള്ള കെട്ടിടമാണിത്. രാഷ്ട്രപതി ഭവനില്‍ നാല് നിലകളിലായി 340 മുറികള്‍, 2.5 കിലോമീറ്റര്‍ വലുപ്പമുള്ള ഇടനാഴികള്‍, 190 ഏക്കര്‍ ഗാര്‍ഡന്‍ ഏരിയ എന്നിവയുണ്ട്.
കോവിഡ് 19 വ്യാപനം കാരണം രാഷ്ട്രപതി ഭവനിലേക്കുള്ള സന്ദര്‍ശനം പൊതുജനങ്ങള്‍ക്ക് വെറും രണ്ട് ദിവസമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ വീണ്ടും ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുന്നതിനും പ്രവൃത്തിദിവസങ്ങളിലും അതിലേക്ക് പ്രവേശനം അനുവദിക്കുന്നതിനുമാണ് എന്ന് കഴിഞ്ഞ മാസം പ്രസിഡന്റിന്റെ വക്താവ് പറഞ്ഞിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
