ഇന്ത്യയിലെ ഗവേഷണ വിഭാഗം ശക്തിപ്പെടുത്തുമെന്ന് സാംസങ്

ഇന്ത്യയിലെ ഗവേഷണവിഭാഗം ശക്തിപ്പെടുത്താൻ തീരുമാനവുമായി കൊറിയൻ കമ്പനിയായ സാംസങ്. ഇതിന്റെഭാഗമായി ഐഐടികളിൽ നിന്നും മുൻനിര എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുമായി 1,000 പേരെ നിയമിക്കുമെന്ന് കമ്പനി അറിയിച്ചു.
ആഗോളതലത്തിൽ വൻകിട ടെക്നോളജി കമ്പനികൾ കൂട്ടപ്പിരിച്ചുവിടൽ നടത്തുന്ന സമയത്താണ് സാംസങ് ഇന്ത്യയിൽ നിയമനം നടത്തുന്നത്. ബെംഗളൂരു, നോയിഡ, ഡൽഹി എന്നിവിടങ്ങളിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും ബെംഗളൂരുവിലുള്ള സാംസങ് സെമികണ്ടക്ടർ ഇന്ത്യ റിസർച്ചിലുമാണ് ഇവരെ നിയോഗിക്കുക. നിർമിതബുദ്ധി (എഐ), മെഷീൻ ലേണിങ്, ഇമേജ് പ്രോസസിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, കണക്ടിവിറ്റി, ക്ലൗഡ്, ബിഗ് ഡാറ്റ, പ്രൊഡക്ടീവ് അനാലിസിസ്, വിവരശേഖരണം തുടങ്ങിയ പുതുനിര സാങ്കേതികവിദ്യകളിൽ ഗവേഷണ പ്രവർത്തനങ്ങളാണ് കമ്പനിയുടെ ലക്ഷ്യം.
ഡിജിറ്റൽ ഇന്ത്യ പദ്ധതിയെ ശക്തിപ്പെടുത്തും വിധം ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള കണ്ടെത്തലുകളാണ് ഇതുവഴി പദ്ധതിയിടുന്നതെന്ന് സാംസങ് ഇന്ത്യ മാനവ വിഭവശേഷി വിഭാഗം മേധാവി സമീർ വാധാവൻ പറഞ്ഞു. സാംസങ്ങിന്റെ ഇന്ത്യയിലെ ഗവേഷണകേന്ദ്രങ്ങൾ ഇതുവരെ 7,500 പേറ്റന്റുകൾക്കാണ് അപേക്ഷ നൽകിയിട്ടുള്ളത്. ഇതിൽ ചിലത് കമ്പനി വാണിജ്യപരമായി ഉപയോഗിക്കുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.