Follow News Bengaluru on Google news

കർണാടക-മഹാരാഷ്ട്ര തർക്കം; അതിർത്തിയിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിൽ അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷ കർശനമാക്കി. കഴിഞ്ഞ ദിവസം അതിർത്തി പ്രദേശങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഈ വിഷയത്തിൽ സുപ്രീം കോടതി നിലപാടാണ് ഇരു സംസ്ഥാനങ്ങളും ഉറ്റുനോക്കപ്പെടുന്നത്. കർണാടകയിലെ ബെളഗാവിയിൽ മറാഠി സംസാരിക്കുന്ന 865 ഗ്രാമങ്ങൾക്കുവേണ്ടിയാണ് നിലവിൽ തർക്കം നിലനിൽക്കുന്നത്. 1960 ൽ മഹാരാഷ്ട്ര സ്ഥാപിതമായത് മുതൽ അയൽ സംസ്ഥാനങ്ങളായ കർണാടകയും മഹാരാഷ്ട്രയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.

കർണാടക പുനസംഘടന നിയമം 1956ൽ പാർലമെന്റ് പാസാക്കിയതുമുതൽ സംസ്ഥാന അതിർത്തിയിലെ ഗ്രാമങ്ങളെ ചൊല്ലി തർക്കങ്ങൾ ഉടലെടുത്തിരുന്നു. 1953-ൽ നിയമിക്കപ്പെട്ട ജസ്റ്റിസ് ഫസൽ അലി കമ്മീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു നിയമം പാസാക്കിയത്. കർണാടകയുടെ വടക്കുപടിഞ്ഞാറൻ ജില്ലയായ ബെളഗാവി തങ്ങളുടെ ഭാഗമാകണമെന്നതാണ് മഹാരാഷ്ട്രയുടെ ആവശ്യം.

കർണാടക പുനസംഘടന നിയമത്തെ ചോദ്യം ചെയ്ത് 2004 ലാണ് മഹാരാഷ്ട്ര സുപ്രീം കോടതിയെ സമീപിച്ചത്. ബെളഗാവി, കാർവാർ, വിജയപുര, കലബുർഗി, ബീദർ എന്നിങ്ങനെയുള്ള അഞ്ച് ജില്ലകളിലെ 865 ഗ്രാമങ്ങളും പട്ടണങ്ങളും സംസ്ഥാനവുമായി ലയിപ്പിക്കണമെന്നായിരുന്നു ആവശ്യം. അതേസമയം സംസ്ഥാനങ്ങളുടെ അതിർത്തികൾ തീരുമാനിക്കാൻ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും പാർലമെന്റിന് മാത്രമേ അതിനുള്ള അധികാരമുള്ളൂവെന്നുമാണ് കർണാടകയുടെ നിലപാട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.