സ്കൂൾ ബാഗുകളിലെ മിന്നൽ പരിശോധന; കണ്ടെത്തിയത് സിഗരറ്റുകളും മൊബൈൽ ഫോണുകളും

ബെംഗളൂരു: ക്ലാസ് മുറികൾക്കുള്ളിൽ സെൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചതോടെ കുട്ടികളുടെ ബാഗുകളിൽ മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ കോണ്ടം, സിഗരറ്റ്, മൊബൈൽ ഫോൺ, ലൈറ്ററുകൾ തുടങ്ങിയവ വിദ്യാർഥികളിൽ നിന്ന് പിടിച്ചെടുത്തു.
8,9,10 ക്ലാസുകളിലെ വിദ്യാർഥികളിൽ നിന്നാണ് ഈ വസ്തുക്കൾ അധികൃതർ പിടിച്ചെടുത്തത്. ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നുവെന്ന പരാതിയെ തുടർന്നാണ് കർണാടകയിലെ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളുടെ അസോസിയേറ്റഡ് മാനേജ്‌മെന്റ് (കെഎഎംഎസ്) നിർദേശപ്രകാരം ബെംഗളൂരുവിലെ ചില സ്‌കൂളുകൾ വിദ്യാർഥികളുടെ ബാഗ് പരിശോധിക്കാൻ തുടങ്ങിയത്. ഇതേതുടർന്ന് ചില സ്കൂളുകൾ പ്രത്യേക രക്ഷാകർതൃ-അധ്യാപക മീറ്റിംഗുകൾ നടത്തി. കുട്ടികൾക്കു കൗൺസിൽ നൽകാൻ തയ്യാറാണെന്ന് സ്കൂളുകൾ രക്ഷിതാക്കളെ അറിയിച്ചു.
ബെംഗളൂരുവിൽ 80 ശതമാനം സ്‌കൂളുകളിലും പരിശോധന നടത്തിയതായി കെഎഎംഎസ് ജനറൽ സെക്രട്ടറി ഡി. ശശി കുമാർ പറഞ്ഞു. സംഭവത്തെ ഗൗരവമായി നോക്കിക്കാണുന്നുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
