വിവാഹവേദിയില്‍ വച്ച് വരന്‍ ചുംബിച്ചു; വിവാഹത്തില്‍ നിന്ന് പിന്മാറി വധു

വിവാഹ വേദിയില്‍ വച്ച് വരന്‍ ചുംബിച്ചതിന്റെ പേരില്‍ വധു വിവാഹത്തില്‍ നിന്ന് പിന്മാറി. 300 ഓളം അതിഥികളുടെ സാന്നിധ്യത്തില്‍ നടത്തിയ ചുംബനമാണ് വിവാഹം കലക്കിയത്. ഉത്തര്‍പ്രദേശിലെ സംഭാലിലാണ് സംഭവം. വധുവരന്മാര്‍ പരസ്പര്യം മാല ചാര്‍ത്തിയതിനു പിന്നാലെയാണ് വരന്‍ ഒരു സര്‍പ്രൈസ് ചുംബനം വധുവിന് സമ്മാനിച്ചത്. വധു ഉടന്‍തന്നെ വിവാഹ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും പോലീസിനെ വിളിക്കുകയുമായിരുന്നു. ഭജോയി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണിത്.
വരന്‍ തന്റെ സുഹൃത്തുക്കളുമായുള്ള പന്തയം വിജയിക്കാനാണ് ചുംബിച്ചതെന്നും അയാളുടെ സ്വഭാവത്തില്‍ തനിക്ക് സംശയമുണ്ടെന്നുമാണ് 23കാരിയായ വധു നല്‍കിയ പരാതി. വിവാഹം മുടങ്ങിയതോടെ അതിഥികളെല്ലാം പിരിഞ്ഞുപോയി. പോലീസ് മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വധു ഒട്ടും വഴങ്ങിയില്ല. യുവതി പരാതിപ്പെട്ടതിന് പിന്നാലെ ഇരുകൂട്ടരെയും പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു. വേദിയിലായിരിക്കെ യുവാവ് അനുചിതമായി സ്പര്‍ശിച്ചുവെന്നും ആദ്യം താനത് കാര്യമാക്കിയില്ലെന്നും യുവതി പോലീസിനോട് മൊഴി നല്‍കി.
എന്നാല്‍, പിന്നീടയാള്‍ പ്രതീക്ഷിക്കാത്തത് പ്രവര്‍ത്തിച്ചു. താന്‍ ഞെട്ടിപ്പോയെന്നും അപമാനിക്കപ്പെട്ടതായി തോന്നിയെന്നും യുവതി പറഞ്ഞു. അതിഥികള്‍ക്ക് മുന്നില്‍ തന്റെ ആത്മാഭിമാനത്തെക്കുറിച്ച് അയാള്‍ ചിന്തിക്കാതെ മോശമായി പെരുമാറി. ഇപ്പോള്‍ ഇങ്ങനെയാണെങ്കില്‍ ഭാവിയില്‍ എപ്രകാരമായിരിക്കും പെരുമാറുക. അതിനാല്‍ തന്നെ അയാളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നും യുവതി വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
