ജപ്പാൻ പ്രീ ക്വാർട്ടറിൽ, ജർമ്മനി പുറത്തേക്ക്

ഖത്തറിൽ നടന്ന ലോകകപ്പിലെ രണ്ട് നിർണായകമത്സരങ്ങളിൽ അടിപതറി ലോക ചാമ്പ്യൻമാർ. ദോഹയിലെ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ ജർമനി കോസ്റ്ററിക്കയോട് 2 നെതിരെ നാല് ഗോളുകൾക്ക് ജയിച്ചെങ്കിലും ഗ്രൂപ്പിൽ തന്നെ നടന്ന മറ്റൊരു മത്സരത്തിൽ ജപ്പാൻ സ്പെയിനിനെ അട്ടിമറിച്ചതോടെ ഗോൾ നിലയിൽ വന്ന മാറ്റം സ്പെയിനിന് അനുകൂലമാകുകയായിരുന്നു. ഇരുവർക്കും ഗ്രൂപ്പിൽ നാല് പോയിൻ്റുകളാണ് ഉള്ളതെങ്കിലും ഗോൾ ശരാശരിയിൽ ജർമ്മനി പുറത്താകുകയായിരുന്നു.
തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്. ജയ പ്രതീക്ഷയിൽ ആക്രമിച്ച് കളിച്ച ജര്‍മനി 10-ാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. സെര്‍ജിയോ നബ്രി ജര്‍മനിക്കായി ഗോള്‍ നേടി. ഗോളിന് പിന്നാലെ ജര്‍മനി ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. രണ്ടാം പകുതിയില്‍ കോസ്റ്ററീക്കയും ആക്രമണം അഴിച്ചുവിട്ടു. എൽസിൽ തജേദയും വർഗാസും ലക്ഷ്യം കണ്ടതോടെ കോസ്റ്ററിക്ക മുന്നിലെത്തി. കയ് ഹവേർട്‌സിന്റെ ഇരട്ടഗോളിൽ ജർമനി മുന്നിലെത്തി. ഫുൾകുർഗാണ് നാലാം ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ സ്പെയിനെ അട്ടിമറിച്ച് ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ എത്തി. ശക്തമായ മത്സരത്തിൽ സ്പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജപ്പാൻ അട്ടിമറിച്ചത്. ജപ്പാനോട് തോൽവി വഴങ്ങിയെങ്കിലും ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കോസ്റ്ററിക്കയെ ജർമനി തോൽപ്പിച്ചതോടെ സ്പെയിൻ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ ഇടംപിടിച്ചു. അൽവാരോ മൊറാട്ടയിലൂടെ ജപ്പാനെതിരെ സ്‌പെയ്‌നാണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ റിറ്റ്‌സു ദൊയാനും ആയോ തനാകയും ഗോൾ നേടിയതോടെ ജപ്പാൻ മുന്നേറി. പ്രീക്വാർട്ടറിൽ ക്രൊയേഷ്യയാണ് ജപ്പാന്റെ എതിരാളികൾ. ഡിസംബർ അഞ്ച് തിങ്കളാഴ്ച എട്ടരയ്ക്കാണ് മത്സരം. അതേസമയം, ജപ്പാനോട് തോറ്റ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ സ്പെയിന് മൊറോക്കോയാണ് എതിരാളികൾ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.