സേനയില്‍ പുതിയ പെണ്‍കരുത്ത്; 109 വനിതകള്‍ കേരള പോലീസിന്റ ഭാഗമായി

കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 109 വനിതാ പോലീസ് ഓഫീസര്‍മാര്‍ സേനയുടെ ഭാഗമായി. രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ അഭിവാദ്യം സ്വീകരിച്ചു. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞൂ. പൊതുഇടങ്ങളിലും കുടുംബങ്ങളിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് സര്‍ക്കാര്‍.
പോലീസ് സേനയിലും വനിതകളുടെ പങ്കാളിത്തം ഉയരുകയാണ്. 2016 ന് ശേഷം 554 വനിതകള്‍ പുതുതായി സേനയുടെ ഭാഗമായെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, കേരള പോലീസ് അക്കാദമി ഡയറക്ടര്‍ കെ സേതുരാമന്‍, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ ഭരണഘടന, ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിക്രമം, തെളിവ് നിയമം, പോലീസ് സ്റ്റേഷന്‍ മാനേജ്മെന്റ്, ട്രാഫിക് മാനേജ്മെന്റ്, കേസന്വേഷണം, വിഐപി ബന്തവസ്, കരാത്തെ, യോഗ, ഹൈ അള്‍ട്ടിട്യൂഡ്, തീരസുരക്ഷ, ദുരന്തനിവാരണം, ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, ക്രിമിനോളജി, പീനോളജി, വിക്ടിമോളജി, ആയുധപരിശീലനം, ഫയറിങ്, സ്വയരക്ഷ, നീന്തല്‍, ഡ്രൈവിങ് എന്നിവയില്‍ പരിശീലനം നല്‍കി. മലപ്പുറം സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഭീകരവിരുദ്ധ പരിശീലനവും ഹൈ ആള്‍ട്ടിട്ട്യൂഡ് പരിശീലനവും ഇവര്‍ക്ക് ലഭിച്ചു.
എംസിഎ–- രണ്ട്, എംബിഎ–- ഒന്ന്, എംടെക്–- രണ്ട്, ബിടെക് – 11, ബിഎഡ്–- എട്ട്, ബിരുദാനന്ത ബിരുദം – 23, ബിരുദം – 51, ഡിപ്ലോമ–- മൂന്ന് എന്നിങ്ങനെയാണ് സേനാംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത. പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബെസ്റ്റ് ഇന്‍ഡോറായ സുചിത്ര പി രാമചന്ദ്രന്‍, ബെസ്റ്റ് ഔട്ട്ഡോര്‍ ഒ ശ്രീകല, ബെസ്റ്റ് ഷൂട്ടര്‍ പി പി വിനില പവിത്രന്‍, യുകെ ബെസ്റ്റ് ഓള്‍റൗണ്ടര്‍ എന്നിവര്‍ക്ക് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ട്രോഫികള്‍ സമ്മാനിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.