‘ഞാന്‍ മരിച്ചിട്ടില്ല’: വ്യാജ വാര്‍ത്തയ്ക്കെതിരെ മധു മോഹന്‍

പ്രമുഖ സീരിയല്‍ നടന്‍ മധു മോഹന്‍ അന്തരിച്ചു എന്ന വാര്‍ത്ത വ്യാജം. അന്തരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് മധുമോഹന്‍ തന്നെ രംഗത്തെത്തി. വാര്‍ത്ത വൈറലായതിനു പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തിയത്. ‘ഞാന്‍ മരിച്ചോ എന്നറിയാന്‍ എന്നെ തന്നെ ആളുകള്‍ വിളിക്കുകയാണ്. യൂട്യൂബിന്റെ പബ്ലിസിറ്റിക്കു വേണ്ടി ആരോ ചെയ്ത വാര്‍ത്തയാണിത്. ഇതിനു പിന്നാലെ പോകാന്‍ എനിക്കു സമയമില്ല. അവര്‍ പബ്ലിസിറ്റി തേടിക്കോട്ടെ അതെനിക്കും നല്ലതാണ്, ഞാന്‍ ജീവനോടെ ഉണ്ടെന്ന് ആളുകള്‍ അറിയുമല്ലോ’- മധു മോഹന്‍ പറഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള വാര്‍ത്തകള്‍ വന്നാല്‍ ആയുസ്സ് കൂടുമെന്നാണ് പറയുന്നത് – മധു മോഹന്‍ പറയുന്നു. ഉച്ചയോടെ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളടക്കം മധു മോഹൻ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് തിരുത്ത് നൽകുകയായിരുന്നു.
ചെന്നൈയില്‍ താമസിച്ചു വരുന്ന മധു മോഹന്‍ ചാനലുകളില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു വരുകയാണ്. തൊണ്ണൂറുകളിലെ മലയാളികളുടെ പ്രിയ ടെലിവിഷന്‍ താരമായ മധുമോഹന്‍, പല ജനപ്രിയ പരമ്ബരകളുടെ സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ്. മലയാളത്തില്‍ മെഗാ സീരിയലുകള്‍ അവതരിപ്പിച്ചു വാന്‍ വിജയം നേടിയിട്ടുള്ള മധു മോഹന്‍, ദൂരദര്‍ശനു വേണ്ടി ടെലിഫിലിമുകളും പരമ്ബരകളും നിര്‍മിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
