മംഗളുരു സ്ഫോടനം; കേസ് ഔദ്യോഗികമായി എൻഐഎ ഏറ്റെടുത്തു

ബെംഗളൂരു: മംഗളൂരുവിൽ നടന്ന ഓട്ടോറിക്ഷ സ്‌ഫോടനത്തിന്റെ അന്വേഷണം കർണാടക പോലീസിൽ നിന്ന് എൻഐഎ ഔദ്യോഗികമായി ഏറ്റെടുത്തു. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കേസിലെ പ്രതി മുഹമ്മദ് ഷാരിഖിനെ എൻഐഎ സംഘം വിശദമായി ചോദ്യം ചെയ്തു.
പ്രതിയുടെ ആരോഗ്യ നിലയിൽ കുഴപ്പമില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് എൻഐഎ ഇയാളെ ചോദ്യം ചെയ്തത്. കേസിൽ എൻഐഎ നേരത്തെ പ്രാഥമിക അന്വേഷണം നടത്തി ആഭ്യന്തര മന്ത്രലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. കൂടാതെ കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുക്കണമെന്ന് കർണാടക സർക്കാർ ശുപാർശ ചെയ്തിരുന്നു. തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എൻഐഎ ഔദ്യോഗികമായി അന്വേഷണം ഏറ്റെടുത്തത്.
സ്ഫോടനത്തിൽ ഭീകരവാദ ബന്ധം സ്ഥിരീകരിക്കുകയും വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം ആവശ്യമായതോടെയുമാണ് കേന്ദ്ര ഏജൻസികൾ ഇടപെട്ടത്. ഭീകരവാദ സംഘടനയായ ഐഎസുമായി ബന്ധമുള്ള അബ്ദുൽ മതീന് താഹയാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇയാളെ പിടികൂടുന്നതിനും മുഹമ്മദ് ഷാരിഖിന് പ്രാദേശികമായി ലഭിച്ച സഹായങ്ങൾ സംബന്ധിച്ചുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മംഗളുരു സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരവാദ ഗ്രൂപ്പുകളുടെ പ്രവർത്തനം സംബന്ധിച്ചും പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.