സിദ്ധു മൂസെവാല കൊലപാതകം; മുഖ്യപ്രതി ഗോൾഡി ബ്രാർ കാലിഫോർണിയയിൽ കസ്റ്റഡിയിൽ

പഞ്ചാബ് ഗായകനായിരുന്ന സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതിയും ഗുണ്ടാ നേതാവുമായ ഗോൾഡി ബ്രാർ കാലിഫോർണിയയിൽ കസ്റ്റഡിയിൽ. രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ആണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം. ഇയാളെ ഉടനെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. കസ്റ്റഡിയെക്കുറിച്ച് കാലിഫോർണിയ പോലീസും പ്രതികരിച്ചിട്ടില്ല. ലോറൻസ് ബിഷ്‌ണോയ് ഗുണ്ടാസംഘത്തിലെ നേതാവാണ് ഗോൾഡി ബ്രാർ. പഞ്ചാബിലെ ശ്രീമുക്താർ സാഹിബ് സ്വദേശിയായ ഇയാൾ 2017ൽ സ്റ്റുഡന്റ് വിസയിൽ കാനഡയിലെത്തിയതോടെയാണ് ഗുണ്ടാസംഘത്തിൽ സജീവമായത്. സതീന്ദർജീത് സിംഗ് എന്നാണ് യഥാർത്ഥ പേര്.
മെയ് 29നായിരുന്നു സിദ്ധുമൂസെവാല വെടിയേറ്റ് മരിച്ചത്. പിന്നീട് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗോൾഡി ബ്രാർ ഏറ്റെടുക്കുകയായിരുന്നു. ബ്രാറിനെക്കുറിച്ച് സൂചനകൾ നൽകുന്നവർക്ക് രണ്ട് കോടി രൂപ നൽകുമെന്ന് സിദ്ധു മൂസെവാലയുടെ പിതാവ് കഴിഞ്ഞ ദിവസം വാഗ്ദാനം ചെയ്തിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.