Follow the News Bengaluru channel on WhatsApp

കന്നഡ പതാക വീശിയ കോളേജ് വിദ്യാർഥിക്ക് നേരെ മർദനം

ബെംഗളൂരു: ബെളഗാവിയിൽ കന്നഡ പതാക വീശി നൃത്തംചെയ്ത കോളേജ് വിദ്യാർഥിക്ക് മർദനമേറ്റു. സംഭവത്തെ തുടർന്ന് കോളേജിൽ സംഘർഷാവസ്ഥ ഉടലെടുത്തു.

ബെളഗാവിയിലെ കോളേജിൽ ഇന്റർകോളേജ് മീറ്റിനിടെയാണ് കന്നഡ കൊടിവീശി നൃത്തംചെയ്ത വിദ്യാർഥിക്ക് മർദനമേറ്റത്. ഇതിൽ പ്രതിഷേധിച്ച് ബെളഗാവി-ഗോവ ദേശീയപാത കന്നഡസംഘടനകൾ ഉപരോധിച്ചു. മറാഠി സംസാരിക്കുന്ന വിദ്യാർഥികളാണ് മർദനത്തിനു പിന്നിലെന്നും ഇവരെ അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു കന്നഡ രക്ഷണ വേദികെയുെട നേതൃത്വത്തിലുള്ള പ്രതിഷേധം.

വിദ്യാർഥിക്ക് മർദനമേറ്റെന്ന് ആരോപിക്കുന്ന ഗോതെ കോളേജ് ഓഫ് കോമേഴ്‌സിന് മുന്നിലും പ്രതിഷേധം നടന്നു. പോലീസ് ഇടപെട്ടാണ് രണ്ടിടങ്ങളിൽനിന്നും പ്രതിഷേധക്കാരെ മാറ്റിയത്.

ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പരിപാടി നടക്കുന്നതിനിടെ വേദിക്കു താഴെനിന്ന് ഒരു വിദ്യാർഥി കന്നഡ കൊടിയുയർത്തി നൃത്തംചെയ്യുന്നതും അല്പസമയത്തിനുശേഷം മറ്റു വിദ്യാർഥികൾ ഈ വിദ്യാർഥിയെ മർദിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. മർദനമേറ്റ വിദ്യാർഥി പോലീസിൽ പരാതിനൽകിയിരുന്നു. എന്നാൽ, ഭാഷാപരമായ പ്രശ്നങ്ങളല്ല മർദനത്തിന് കാരണമെന്ന് ബെളഗാവി ഡിസിപി രവീന്ദ്ര പറഞ്ഞു.

മർദനമേറ്റ വിദ്യാർഥിയും മർദിച്ച വിദ്യാർഥിയും കന്നഡ സംസാരിക്കുന്നവർ തന്നെയാണ്. പ്രായപൂർത്തിയാകാത്തതിനാൽ രണ്ടുവിദ്യാർഥികളെയും സ്‌റ്റേഷനിൽ വിളിച്ച് പ്രശ്‌നം ഒത്തുതീർപ്പാക്കിയെന്നും ഡിസിപി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.