വോട്ടർമാരുടെ വിവരമോഷണം; രണ്ട് പേർ കൂടി അറസ്റ്റിൽ

ബെംഗളൂരു: വോട്ടർമാരുടെ വിവരമോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി പിടിയിൽ. ചിലുമെ എജ്യൂക്കേഷൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ട്രസ്റ്റ് പ്രോജക്ട് ഇൻചാർജ് മാരുതി ഗൗഡ, അക്കൗണ്ട്‌സ് ഓഫീസർ അഭിഷേക് എന്നിവരെയാണ് ഹസലൂരു ഗേറ്റ് പോലീസ് അറസ്റ്റുചെയ്തത്. ഇതോടെ കേസിൽ 14 പേർ അറസ്റ്റിലായി.
തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ മറവിൽ ചിലുമെ ട്രസ്റ്റ് വോട്ടർമാരുടെ വിവരങ്ങൾ ചോർത്തിയെന്നാണ് പരാതി. ബൂത്ത് ലെവൽ ഓഫീസർമാരായി(ബിഎൽഒ) വോട്ടർമരെ സമീപിച്ച് അവരുടെ ആധാർ വിവരങ്ങളും വോട്ടർ കാർഡിലെ വിവരങ്ങളും ശേഖരിച്ചതായാണ് പരാതി. കൂടാതെ ഇതിന് ബിബിഎംപി ഉദ്യോഗസ്ഥർ സഹായം നൽകിയതായും ആരോപണമുണ്ട്. സർവേയുടെ മേൽനോട്ടം വഹിക്കുകയും സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തവരാണ് മാരുതി ഗൗഡയും അഭിഷേകുമെന്ന് പോലീസ് അറിയിച്ചു.
വിവരങ്ങൾ ശേഖരിച്ചതിനുപിന്നാലെ നഗരത്തിലെ വിവിധ മണ്ഡലങ്ങളിലെ വോട്ടർമാരുടെ പട്ടികയിൽ വ്യാപകമായ ഒഴിവാക്കലുകളും കൂട്ടിച്ചേർക്കലുകളും നടന്നതായി പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് അടുത്തിടെ ആരോപിച്ചിരുന്നു. സംഭവത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയതോടെയാണ് സംഭവം വിവാദമായത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.