നോർക്ക മുഖേന സൗദി അറേബ്യയിലേക്ക് സ്റ്റാഫ് നഴ്സ് നിയമനം.; അപേക്ഷിക്കാം
ബെംഗളൂരു: നോര്‍ക്ക റൂട്സ് വഴി സൗദി ആരോഗ്യമന്ത്രാലയം വനിതാ സ്റ്റാഫ് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. നഴ്സിങ്ങില്‍ ബി.എസ്സി., പോസ്റ്റ് ബി.എസ്സി., എം.എസ്സി., പിഎച്ച്.ഡി. എന്നിവയിലേതെങ്കിലുമാണ് യോഗ്യത. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 35. ശമ്പളം സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമപ്രകാരം.
താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org എന്ന ബെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്ക് വഴി ഡിസംബര്‍ 12-നുള്ളില്‍ രജിസ്റ്റര്‍ചെയ്യണം. അഭിമുഖം ഡിസംബര്‍ 20 മുതല്‍ 22 വരെ ഹൈദരാബാദില്‍ നടക്കും.
അഭിമുഖത്തിനായി തിരഞ്ഞെടുക്കുന്നവരെ അതിന്റെ സമയവും സ്ഥലവും അറിയിക്കും. നോര്‍ക്ക റൂട്ട്സിന് മറ്റ് സബ് ഏജന്റുമാരില്ലെന്നും ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.