Follow the News Bengaluru channel on WhatsApp

കാരുണ്യത്തിന്റെ നേര്‍ക്കാഴ്ചയായി എംഎംഎയുടെ സഹായ ദാനം

ബെംഗളൂരു : സമൂഹത്തിലെ നിര്‍ധന വിഭാഗങ്ങളിലെ തൊഴില്‍ രഹിതരും അശരണരുമായ, കാരുണ്യത്തിന് കേഴുന്നവര്‍ക്ക് കരുതലും കരുത്തുമായി മലബാര്‍ മുസ്ലിം അസോസിയേഷന്റെ വാര്‍ഷിക റിലീഫ് വിതരണം. കര്‍ണാടക മലബാര്‍ സെന്ററിലെ എം.എം.എ ഫംഗ്ഷന്‍ ഹാളില്‍ നടന്ന പരിപാടി അക്ഷരാര്‍ത്ഥത്തില്‍ കാരുണ്യത്തിന്റെ നേര്‍ക്കാഴ്ച്ചയായി. നിര്‍ധന കുടുംബത്തിലെ ആറ് പേര്‍ക്ക് ഓട്ടോ റിക്ഷകളുടെ ചാവി നല്‍കി എന്‍.എ ഹാരിസ് എം എല്‍ എ. പരിപാടി ഉദ്ഘാടനം ചെയ്തു. മനുഷ്യത്വത്തിന് വിരുദ്ധമായ സമീപനങ്ങള്‍ ആരില്‍ നിന്നുണ്ടായാലും അത് ചൂണ്ടിക്കാണിക്കാനും നേരിടാനുമുള്ള മാനസിക തയ്യാറിലേക്ക് പൊതുസമൂഹം കരുത്താര്‍ജ്ജിക്കണമെന്നും ഉച്ചനീചത്വങ്ങള്‍ കണ്ട് മൗനം പാലിക്കുന്നത് മതങ്ങളും സമൂഹങ്ങളും തമ്മിലെ സൗഹാര്‍ദ്ദങ്ങള്‍ക്ക് വിഘാതമാവുമെന്നും എന്‍.എ. ഹാരിസ് എം.എല്‍.എ പറഞ്ഞു. എം.എം.എ. പ്രസിഡണ്ട് ഡോ. എന്‍.എ.മുഹമ്മദിന്റെ അധ്യക്ഷത വഹിച്ചു. അനവധി പേര്‍ക്ക് തയ്യല്‍ മെഷീനുകളും ഉന്തുവണ്ടികളും മറ്റ് സഹായങ്ങളും നല്‍കി. സമൂഹത്തിലെ അടിതട്ടിലുള്ള വികലാംഗരടക്കമുള്ളവര്‍ സഹായം സ്വീകരിച്ചു.

കഴിഞ്ഞ എട്ടരപ്പതിറ്റാണ്ട് കാലം സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നിലകൊണ്ട എം.എം.എയുടെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പാവപ്പെട്ട തൊഴില്‍ രഹിതരായവര്‍ക്ക് സ്വയം തൊഴില്‍ രൂപം കൊടുത്തത്. ഓട്ടോ റിക്ഷകള്‍, തയ്യല്‍ മെഷീനുകള്‍, ഉന്തുവണ്ടികള്‍, വീല്‍ചെയറുകള്‍, ധനസഹായങ്ങള്‍, പഠന സഹായങ്ങള്‍, ചികില്‍സ സാഹായങ്ങള്‍ തുടങ്ങിയവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തീട്ടുള്ളത്. വര്‍ഷാവര്‍ഷങ്ങളില്‍ സംഘടനക്ക് ലഭിക്കുന്ന അപേക്ഷകളില്‍ സര്‍വ്വെ നടത്തി ഏറ്റവും അര്‍ഹരെ കണ്ടെത്തിയാണ് സഹായം നല്‍കി വരുന്നത്. അടിയന്തര പ്രധാന്യമുള്ള അപേക്ഷകള്‍ താമസം കൂടാതെ പരിഗണിക്കുന്നതിന് പ്രത്യേക സെല്‍ തന്നെ സംഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും വാര്‍ഷിക റിലീഫിനായി സംഘടന മാറ്റി വെക്കുന്നത്. ഈ പദ്ധതി പ്രകാരം 50ല്‍ പരം ഓട്ടോ റിക്ഷകളും നൂറ് കണക്കിന് തയ്യല്‍ മെഷീനുകളും ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. വനിതകളെ തയ്യല്‍ ജോലിക്ക് പ്രാപ്തരാക്കുന്നതിന് സൗജന്യ തയ്യല്‍ പരിശീലന ക്ലാസുകള്‍ നല്‍കിയാണ് മെഷീനുകള്‍ നല്‍കുന്നത്.

സമൂഹത്തെ ഐക്യപ്പെടുത്തുകയും അടിത്തട്ടിലുള്ളവരെ സാമ്പത്തിക ഭദ്രതയിലെത്തിക്കുകയും ചെയ്യുന്ന പദ്ധതികളാണ് മലബാര്‍ മുസ്ലിം അസോസിയേഷന്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ചാമരാജ്‌പേട്ട എം.എല്‍ എ സമീര്‍ അഹ്മദ് ഖാന്‍ പറഞ്ഞു. പുതുതായി നിര്‍മ്മിച്ച എ. ബി, ഖാദര്‍ ഹാജി മെമ്മോറിയല്‍ ഹാളിന്റെ ഔപചാരിക ഉദ്ഘാടനം പ്രസിഡണ്ട് ഡോ. എന്‍ എ മുഹമ്മദ് നിര്‍വ്വഹിച്ചു. സൗഹാര്‍ദ്ദ സംഗമത്തില്‍ സ്വാമി മനോജ് കെ വിശ്വനാഥന്‍, ഫാദര്‍ ജോര്‍ജ് കണ്ണംന്താനം, ആസിഫ് വാഫി റിപ്പണ്‍, അഡ്വ. പി.ഉസ്മാന്‍, സെയ്തുമുഹമ്മദ് നൂരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ട്രഷറര്‍ സി.എം മുഹമ്മദ് ഹാജി, ഫരീക്കോ മമ്മു ഹാജി, പി.എം.അബ്ദുല്‍ ലത്തീഫ് ഹാജി, ശംസുദ്ദീന്‍ കൂടാളി, കെ.എച്ച് ഫാറൂഖ്, ആസിഫ് ഇഖ്ബാല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സഹായ വിതരണം നടത്തി. ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് സ്വാഗതവും സെകട്ടറി കെ.സി. അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.