Follow the News Bengaluru channel on WhatsApp

നിര്‍ഭയ ഫണ്ട്; എസ്കോര്‍ട്ടിന് ഉപയോഗിച്ച വാഹനങ്ങള്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് തിരികെ നല്‍കി

മുംബൈ: നിര്‍ഭയ ഫണ്ടില്‍ നിന്ന് വാങ്ങിയതിന് ശേഷം എംപിമാരുടേയും എംഎല്‍എമാരുടേയും അകമ്പടിക്കായി ഉപയോഗിച്ചിരുന്ന ബൊലേറോ വാഹനങ്ങൾ പോലീസ് സ്റ്റേഷനുകളിൽ തിരികെ നല്‍കി.

സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായുള്ള നിര്‍ഭയ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനങ്ങള്‍ മഹാരാഷ്ട്രി മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിലുള്ള എംഎല്‍എമാരുടേയും എംപിമാരുടേയും അകമ്പടിക്കായി ഉപയോഗിച്ചിരുന്നു. ഇത് വിവാദമായതിനു പിന്നാലെയാണ് വാഹനങ്ങള്‍ തിരികെ നല്‍കിയത്. മുംബൈ പോലീസിന്റെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഗാരേജിലുണ്ടായിരുന്ന പല വാഹനങ്ങളും പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചയച്ചു. ശിവാജി നഗര്‍, ഖാത്കോപര്‍, മുളുണ്ട് എന്നീ സ്റ്റേഷനുകള്‍ക്ക് ആണ് വാഹനങ്ങള്‍ നല്‍കിയത്.

ഷിന്‍ഡെ വിഭാഗത്തിലുള്ള നേതാക്കന്മാരും സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ എല്ലാം വരും ദിവസങ്ങളില്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് തിരികെ നൽകിയേക്കും.

കഴിഞ്ഞ ജൂണിലാണ് നിര്‍ഭയ ഫണ്ടില്‍ നിന്ന് 30 കോടി രൂപ ചെലവഴിച്ച് 220 ബൊലേറൊ, 35 എര്‍ട്ടിഗ, 313 പള്‍സര്‍, 200 ആക്ടിവ എന്നീ വാഹനങ്ങൾ മുംബൈ പോലീസ് വാങ്ങിയത്.

എന്നാൽ, മഹാരാഷ്ട്രയിലെ ഭരണസഖ്യത്തിന്റെ ഭാഗമായ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബാലാസാഹെബാഞ്ചി ശിവസേന വിഭാഗത്തിലുള്ള 40 എംഎൽഎമാർക്കും 12 എംപിമാർക്കും വൈ പ്ലസ് വിത്ത് എസ്കോർട്ട് സുരക്ഷ ഏർപ്പെടുത്തിയതോടെ ജൂലൈയിൽ 47 ബൊലേറോകളാണ് ഇതിനായി എത്തിച്ചത്. വിഐപി സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ ഉത്തരവിനെത്തുടർന്നായിരുന്നു നടപടി. 47 ബൊലേറോകളിൽ 17 എണ്ണം തിരികെ നല്‍കിയിട്ടുണ്ട്. 30 എണ്ണം അടുത്ത ദിവസങ്ങളിൽ പോലീസ് സ്റ്റേഷനുകളിൽ ഏൽപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.