ഇനി സ്വർണവും എ.ടി.എം വഴി ലഭിക്കും; ലോകത്തെ ആദ്യത്തെ ഗോൾഡ് എ.ടി.എം ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു

 

എ.ടി.എം വഴി ഇനി സ്വര്‍ണവും ലഭിക്കും. ലോകത്തെ ആദ്യത്തെ ഗോള്‍ഡ് എ.ടി.എം ഹൈദരാബാദില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗോള്‍ഡ്‌സിക്ക പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ബെഗുംപെറ്റിലെ ഓഫീസിന് മുന്നിലാണ് ഗോള്‍ഡ് എ.ടി.എം. സ്ഥാപിച്ചിരിക്കുന്നത്. ഗോള്‍ഡ് കോയിനുകളാണ് ഇതില്‍ നിന്നും ലഭിക്കുന്നത്. ആവശ്യമുള്ള സ്വര്‍ണത്തിനനുസരിച്ച് ഡെബിറ്റ് – ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പേമെന്റ് ചെയ്യാം. ആദ്യമായി എടിഎമ്മിലൂടെ സ്വര്‍ണം വാങ്ങുന്ന യുവതിയുടെ വിഡിയോ ഗോള്‍ഡ്സിക്ക കഴിഞ്ഞ ദിവസം തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരുന്നു.

ഹൈദരബാദ് ആസ്ഥാനമായ ഓപ്പണ്‍ ക്യൂബ് ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ഇതിനുള്ള സൗകര്യം ചെയ്തിരിക്കുന്നത്. ജ്വല്ലറി ഷോറൂം സന്ദര്‍ശിക്കാതെ ആവശ്യക്കാരന് ഏത് സമയത്തും സ്വര്‍ണം വാങ്ങാമെന്നതാണ് ഇതിന്റെ ഗുണം. 5 ഗ്രാം മുതല്‍ 100 ഗ്രാം സ്വര്‍ണം വരെ എ.ടി.എമ്മില്‍ ലഭ്യമാണ്. സ്വര്‍ണം വാങ്ങുന്നതിനൊപ്പം പ്യൂരിറ്റി സര്‍ട്ടിഫിക്കറ്റും മെഷീനില്‍ നിന്ന് തന്നെ ലഭിക്കും. ഏറ്റവും കുറഞ്ഞ നിരക്കിലാണ് തങ്ങള്‍ സ്വര്‍ണം ലഭ്യമാക്കുന്നതെന്നാണ് കമ്പനി പറയുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.