Follow the News Bengaluru channel on WhatsApp

ദക്ഷിണേന്ത്യയിലെ മൂന്ന് ജയിലുകളിൽ എൻഐഎ പരിശോധന

ദേശവിരുദ്ധ സ്വഭാവമുള്ള കേസുകളുമായി ബന്ധപ്പെട്ടു ദക്ഷിണേന്ത്യയിലെ 3 ജയിലുകളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)

തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിലെ 9 തടവുപുള്ളികളെ അന്വേഷണസംഘം ചോദ്യംചെയ്തു. തമിഴ്നാട്ടിലെ തന്നെ സേലം ജയിൽ, ബെംഗളൂരു പരപ്പന ആഗ്രഹാര സെൻട്രൽ ജയിൽ എന്നിവിടങ്ങളിലും എൻഐഎ സംഘം എത്തിയിരുന്നു. കോയമ്പത്തൂർ, മംഗളൂരു സ്ഫോടന കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരും ചോദ്യം ചെയ്യാനുണ്ടായിരുന്നു.

മംഗളൂരു സ്ഫോടനക്കേസിൽ എൻഐഎയുടെ കസ്റ്റഡിയിൽ ചികിത്സയിൽ കഴിയുന്ന ഷാരിഖിന്റെ മൊഴികൾ എൻഐഎ കഴിഞ്ഞ ദിവസം വിശദമായി രേഖപ്പെടുത്തിയിരുന്നു. ഷാരിഖ് മുനമ്പത്തു തങ്ങിയ ബോട്ടുകൾ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ട്. മുനമ്പത്ത് എത്തിയ അന്വേഷണ സംഘം ഇവിടെയുള്ള 4 പേരുടെ മൊഴിയെടുത്തു.

എൻഐഎ കൊച്ചി യൂണിറ്റ്, കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ്, കർണാടക പൊലീസ്, തമിഴ്നാട് ക്യൂ ബ്രാഞ്ച് സേന എന്നിവരും അന്വേഷണത്തോടു സഹകരിക്കുന്നുണ്ട്. തൃശൂർ വിയ്യൂർ അതിസുരക്ഷാ ജയിലിൽ കഴിയുന്ന ചില തടവുപുള്ളികളുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തിയേക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.