Follow the News Bengaluru channel on WhatsApp

നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ ‘ബസ് യാത്ര’ ജനുവരിയില്‍

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ബസ് യാത്ര സംഘടിപ്പിക്കുന്നു. പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍, പ്രതി പക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവര്‍ നേതൃത്വം നല്‍കുന്ന യാത്രക്ക് ജനുവരി 11 ന് ബെളഗാവിയില്‍ തുടക്കമാകും.

ജനുവരി 30 വരെ സംസ്ഥാനത്തെ 20 ഓളം ജില്ലകളിലാണ് ഇരുവരും പര്യടനം നടത്തുന്നത്. തുടര്‍ന്ന് സിദ്ധരാമയ്യ വടക്കന്‍ കര്‍ണാടകയിലും ശിവകുമാര്‍ തെക്കന്‍ കര്‍ണാടകയിലും പര്യടനം നടത്തും. ദിവസം 2 ജില്ലകള്‍ വീതം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

75 ദിവസം നീളുന്നയാത്രയില്‍ സംസ്ഥാനത്തെ 224 മണ്ഡലങ്ങളില്‍ ഇരുവരും പര്യടനം നടത്തും. യാത്രയുടെ ഭാഗമായി മൂന്ന് വന്‍ ബഹുജന റാലികളും അടുത്ത രണ്ട് മാസത്തിനിടെ പാര്‍ട്ടി സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ ആദ്യത്തേത് ഡിസംബര്‍ 30 ന് വിജയപുരയില്‍ നടക്കും. ജനുവരി 2ന് ഹുബ്ബള്ളിയിലും ജനുവരി 8 ന് ചിത്രദുര്‍ഗയിലും റാലി നടക്കും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.