ആകാംക്ഷയ്ക്ക് വിരാമം: മോഹന്‍ലാല്‍-ലിജോ ജോസ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന്റെ പേര്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രത്തിൻ്റെ പേര് സംബന്ധിച്ച് ഏറെ പ്രവചനങ്ങൾ നടന്നിരുന്നു. ഒടുവിൽ സസ്‌പെന്‍സ് നിറഞ്ഞ കാത്തിരിപ്പിന് ഇന്നത്തോടെ വിരാമമായിരിക്കുകയാണ്.മോഹൻലാൽ തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്.

ജോണ്‍ മേരി ക്രിയേറ്റിവ് ലിമിറ്റടിനോടൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സമീപകാലത്ത് മലയാള സിനിമാസ്വാദകര്‍ക്കിടയില്‍ വലിയ ആവേശമുണ്ടാക്കിയ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം. പുതിയ സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ മോഹന്‍ലാല്‍ തയ്യാറാകണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് വമ്പന്‍ പ്രഖ്യാപനമെത്തിയത്. പിഎസ് റഫീഖാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മധു നീലകണ്ഠൻ ഛായാ​ഗ്രഹണം നിർവ്വഹിക്കുന്നു.

ജനുവരി 10ന് ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. വെല്ലുവിളികൾ നിറഞ്ഞതും ഭയങ്കര ചലഞ്ചിംഗ് ആയ സിനിമയുമാണ് ലിജോ-മോഹൽലാൽ കൂട്ടുകെട്ടിൽ വരാൻ പോകുന്നതെന്ന് നടൻ പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ജീത്തു ജോസഫ് ചിത്രമായ റാമിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരിക്കും ലിജോയുടെ ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്യുക.

മമ്മൂട്ടി നായകനായ ‘നന്‍ പകല്‍ മയക്കം’ എന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരി അവസാനം സംവിധാനം ചെയ്തത്. ഈ വര്‍ഷത്തെ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ലിജോയുടെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.