അതിർത്തി തർക്കം: കർണാടകയിലെ മറാത്തി ഗ്രാമങ്ങളെ സംസ്ഥാനത്തോട് ചേർക്കുന്നതിനുള്ള പ്രമേയം പാസാക്കി മഹാരാഷ്ട്ര നിയമസഭ


അതിർത്തി തർക്കം രൂക്ഷമായിരിക്കെ കർണാടകയിലെ മറാത്തി സംസാരിക്കുന്ന 865 ഗ്രാമങ്ങളെ സംസ്ഥാനത്തോട് ചേർക്കുന്നതിനുള്ള പ്രമേയം പാസാക്കി മഹാരാഷ്ട്ര നിയമസഭ. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള യോഗത്തിലെ തീരുമാനം നടപ്പാക്കാൻ കേന്ദ്രസർക്കാർ കർണാടക സർക്കാരിനോട് ആവശ്യപ്പെടണമെന്നും മറാത്തി സംസാരിക്കുന്ന ജനങ്ങളുടെ സുരക്ഷ കർണാടക സർക്കാർ ഉറപ്പാക്കണമെന്നും ഏകകണ്ഠേന പാസാക്കിയ പ്രമേയത്തിൽ പറയുന്നു.
1960 മേയ് ഒന്നിനാണ് മഹാരാഷ്ട്ര സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. അന്നുമുതൽ മുതൽ തുടങ്ങിയതാണ് കർണാടകയുമായുള്ള അതിർത്തി തർക്കം. ബെൽഗാം, കാർവാർ അടക്കം കർണാടകയിലെ മറാത്തി സംസാരിക്കുന്ന 865 ഗ്രാമങ്ങൾ മഹാരാഷ്ട്രയോട് ചേർക്കണമെന്നാണ് ആവശ്യം. ഇത് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള തർക്കത്തിലേക്ക് വഴിവെച്ചതോടെ തർക്കപരിഹാരത്തിന് 1966ൽ കേന്ദ്ര സർക്കാർ അന്നത്തെ ചീഫ് ജസ്റ്റിസ് മെഹർ ചന്ദ് മഹാജന്റെ നേതൃത്വത്തിൽ കമീഷനെ നിയോഗിച്ചു. കർണാടകയിലെ 264 ഗ്രാമങ്ങൾ മഹാരാഷ്ട്രക്കും മഹാരാഷ്ട്രയിലെ സോലാപുർ അടക്കം 247 ഗ്രാമങ്ങൾ കർണാടകക്കും നൽകാനാണ് ശിപാർശചെയ്തത്. ബെൽഗാം മഹാരാഷ്ട്രക്ക് നൽകേണ്ടെന്നും വ്യക്തമാക്കി. കമീഷൻ റിപ്പോർട്ട് മഹാരാഷ്ട്ര തള്ളി. തർക്കം മുറുകിയതോടെ ബെൽഗാമിന്റെ പേര് കർണാടക ബെളഗാവി എന്നാക്കിമാറ്റി. 2004 -ൽ ഇരു സംസ്ഥാനവനങ്ങളും സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീം കോടതി വിധി വരുന്നതുവരെ ഇരു സംസ്ഥാനങ്ങളും പരസ്പരം അവകാശവാദം ഉന്നയിക്കരുതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര-കർണാടക അതിർത്തിയിലെ തർക്കമുള്ള ജില്ലകൾ സുപ്രീം കോടതി തീരുമാനം വരുന്നതുവരെ കേന്ദ്രഭരണത്തിന് കീഴിൽ കൊണ്ടുവരണമെന്ന് മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രമേയം കൊണ്ടുവന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.