പെരുന്നാള്‍ കൊടിയേറി
ബെംഗളൂരു: കെ.ആര്. പുരം ബി.നാരായണപുരയിലെ മാര്‍ യൂഹാനോന്‍ മംദാന ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ കൊടിയേറി. രാവിലെ നടന്ന കുര്‍ബാനക്ക് ശേഷം വികാരി ഫാ. ലിജോ ജോസഫ് കൊടിയേറ്റ് നടത്തി. ഈ മാസം എട്ടിനാണ് പെരുന്നാള്‍ സമാപിക്കുന്നത്.
തിങ്കളാഴ്ച മുതല്‍ നാലാം തീയതി ബുധനാഴ്ച വരെ വൈകിട്ട് ആറ് മണിക്ക് സന്ധ്യാ പ്രാര്‍ഥന ഉണ്ടായിരിക്കും. വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് സന്ധ്യാ പ്രാര്‍ഥനക്ക് ശേഷം നടക്കുന്ന കണ്‍വെന്‍ഷനില്‍ ഫാ. സന്തോഷ് സാമുവല്‍ വചന സന്ദേശം നല്‍കും. ആറാം തീയതി ഫാ. വര്‍ഗീസ് ഇടി ചാണ്ടി, ഏഴിന് ഫാ. ഷൈജു മത്തായി എന്നിവര്‍ വചന സന്ദേശം നല്‍കും.
തിരുന്നാള്‍ ദിനമായ ജനുവരി 8 ന് രാവിലെ എട്ട് മണിക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഫാ. എബ്രഹാം റമ്പാന്, ഫാ. ഷൈജു പി. മത്തായി, ഫാ. സോബിന്‍ ഡാനിയേല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന പൊതുസമ്മേളനം കര്‍ണാടക നഗരവികസന മന്ത്രി ബി.എ. ബസവരാജ് ഉദ്ഘാടനം ചെയ്യും. മുന്‍ കോര്‍പ്പറേറ്റര്‍ വി.സുരേഷ്, എസ്.ജി. നാഗരാജ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ആദ്യഫല തിരുന്നാള്‍ ലേലം, സ്നേഹവിരുന്ന് എന്നിവ ഉണ്ടാകും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.