‘ഗുരുവായൂരമ്പല നടയിൽ’; പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്നു, പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി പൃഥ്വിരാജ്

പുതുവത്സര ദിനത്തിൽ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി നടൻ പൃഥ്വിരാജ്. ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം ബേസില്‍ ജോസഫും പ്രധാന വേഷത്തിലെത്തുന്നു. ‘ജയ ജയ ജയ ജയ ഹേ’ -യ്ക്ക് ശേഷം വിപിന്‍ദാസ് ആണ് ചിത്രം ഒരുക്കുന്നത്. ‘ഒരു വർഷം മുൻപ് കേട്ടപ്പോൾ മുതൽ ചിരിപടർത്തുന്ന കഥ’ എന്നാണ് പുതിയ ചിത്രത്തെ പൃഥ്വി വിശേഷിപ്പിക്കുന്നത്. ‘കുഞ്ഞിരാമായണം’ സിനിമയ്ക്ക് ശേഷം ദീപു പ്രദീപ് രചന നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിലെ മുന്‍നിര നിര്‍മാണ കമ്പനിയായ ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ്സാണ് ചിത്രം നിര്‍മിക്കുന്നത്.

ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വിപിൻ ദാസ് ഒരുക്കിയ ജയ ജയ ജയ ഹേ ഏറെ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. സൂപ്പർ ഹിറ്റായ ചിത്രമിപ്പോൾ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.

വിജയകരമായി പ്രദർശനം തുടരുന്ന‘കാപ്പ’യാണ് പൃഥ്വിരാജിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കൊട്ട മധു എന്ന ഗുണ്ടാ നേതാവായാണ് താരം എത്തിയത്. ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ ആണ് പൃഥ്വിരാജിന്‍റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ബേസിൽ ജോസഫും ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു. ജയ ജയ ജയ ജയഹേക്ക് ശേഷം വിപിൻ ദാസിനും, കുഞ്ഞിരാമായണത്തിനും ​ഗോദയ്‌ക്കും ശേഷം ഇ ഫോർ എന്റർടെയ്ൻമെന്റ്സിനുമൊപ്പം ഒരുമിക്കാനായതിൽ വളരെ സന്തോഷമുണ്ടെന്നും പൃഥ്വിരാജിനൊപ്പം സ്ക്രീൻ പങ്കിടാനായതിന്റെ ത്രില്ലിലാണ് താനെന്നും ബേസിൽ ഫേസ്ബുക്കിൽ കുറിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.