വിലക്കുറവിൽ വിസ്മയം തീർത്ത് ലുലു ബിഗ് സെയിൽ ബെംഗളൂരുവിൽ

50 ശതമാനം ഫ്ലാറ്റ് ഓഫറിൽ ബ്രാൻഡ് ഉത്പന്നങ്ങൾ

ബെംഗളൂരു : ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാർന്ന ബ്രാൻഡ് ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലുലു ബെംഗളൂരു ബിഗ് സെയിലിലൂടെ. രാജാജി നഗർ ലുലു ഗ്ലോബൽ മാളിലെ ഏറ്റവും വലിയ സീസൺ സെയിലിനാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്. ജനുവരി 31 വരെ നീണ്ട് നിൽക്കുന്ന ഈ സീസൺ സെയിലിലെ ഏറ്റവും മികച്ച ഓഫറുകൾ ഉൾപ്പെട്ട ബിഗ് ഡേ സെയിലിന് വ്യാഴാഴ്ച തുടക്കമായി. ജനുവരി എട്ട് വരെ തുടർച്ചയായി നാല് ദിവസം നീണ്ടു നിൽക്കുന്ന ഓഫറുകൾ ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഡെയ്ലി എന്നിവിടങ്ങളിൽ ലഭ്യമാണ്.

എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി ലുലു ഗ്ലോബൽ മാളിലെ 500-ൽ അധികം ബ്രാൻഡുകൾ അവരുടെ ഉത്പന്നങ്ങൾ 50% വരെ വിലക്കുറവിൽ നൽകുന്നു. ഈ ഓഫറിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ മനസിനിണങ്ങിയ ഉത്പന്നങ്ങൾ ആകർഷകമായ വിലയിൽ വാങ്ങാൻ സാധിക്കുന്നതാണ്.

ബ്രാൻഡഡ് വസ്ത്രങ്ങൾ, ഫാഷൻ ആക്സെസറീസ്, ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ, വാച്ചുകൾ ഇവ കൂടാതെ സ്വാദിഷ്ടമായ വിവിധ ഭക്ഷണ വിഭവങ്ങൾ വരെ ഉപഭോക്താക്കൾക്കായി മികച്ച വിലക്കുറവിൽ ലഭ്യമാക്കുന്നു. ഡിസ്കൗണ്ടുകൾക്കൊപ്പം രസകരമായ എന്റർടെയ്ൻമെന്റ് ഷോകളുമായി ഒരു പുതുമയാർന്ന ഷോപ്പിംഗ് അനുഭവമാണ് ലുലു സന്ദർശകർക്കായി ഒരുക്കുന്നത്.

പുതിയ ട്രെൻഡി ഫാഷൻ കളക്ഷൻ ലുലു ഫാഷൻ സ്റ്റോറിൽ ഒരുക്കിയിരിക്കുന്നു. ലോകോത്തര ബ്രാൻഡുകളുടെ ടെക് ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും ആകർഷകമായ ഓഫറുകൾ ഒരുക്കിക്കൊണ്ടാണ് ലുലു കണക്റ്റ് സജ്ജമാക്കിയിരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റിലും, ഫാൽക്കൺ സിറ്റി മാളിലെ ലുലു ഡെയ്ലിയിലും ആകർഷകമായ ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ലുലുവിന്റെ ഏറ്റവും മികച്ച ഓഫർ സീസണായ ഇത്തവണ, ഷോപ്പ് ചെയ്യുന്നവർക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ നേടാനും അവസരമൊരുക്കിയിട്ടുണ്ട്.

ബെംഗളൂരു ലുലു മാൾ സന്ദർശിക്കാം : https://goo.gl/maps/51menKBZs2dNLyLM9


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.