Follow the News Bengaluru channel on WhatsApp

പണത്തിനായി തട്ടിക്കൊണ്ടുപോയ പത്ത് വയസുകാരനെ രക്ഷപ്പെടുത്തി പോലീസ്

ബെംഗളൂരു: പണത്തിനായി അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പത്ത് വയസുകാരനെ രക്ഷപ്പെടുത്തി പോലീസ്. 10 ലക്ഷം രൂപക്കായാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കര്‍ണാടകയിലെ കലബുര്‍ഗിയില്‍ ആണ് സംഭവം. കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസ് കാത്ത് നിന്ന കലബുർഗിയിലെ സിദ്ധേശ്വര്‍ കോളനിയിലെ സുദര്‍ശന്‍ റാത്തോഡ് എന്ന 10 വയസുള്ള കുട്ടിയെ ആണ് ഓട്ടോറിക്ഷയില്‍ എത്തിയ സംഘം തട്ടിക്കൊണ്ട് പോയത്.

ശേഷം അക്രമികള്‍ കുട്ടിയുടെ പിതാവ് ഗുരുനാഥിനെ ഫോണില്‍ ബന്ധപ്പെടുകയും മോചനദ്രവ്യമായി 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പോലീസിനെ വിവരമറിയിച്ചാല്‍ കുട്ടിയെ സുരക്ഷിതനായി തിരികെ ലഭിക്കില്ല എന്നും അക്രമികള്‍ ഭീഷണിപ്പെടുത്തി. അക്രമികള്‍ കുട്ടിയുടെ പിതാവിനോട് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള പാലാ ഗ്രാമത്തിലെ ഒരു സ്‌കൂളിന് സമീപം ഒരു ബാഗില്‍ മോചനദ്രവ്യം കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗുരുനാഥ് പോലീസിനെ ബന്ധപ്പെട്ട് സംഭവം അറിയിക്കുകയായിരുന്നു.

കലബുർഗി യൂണിവേഴ്സിറ്റി പോലീസ് സ്റ്റേഷനിലാണ് ഗുരുനാഥ് വിവരമറിയിച്ചത്. പോലീസ് ഗുരുനാഥിന്റെ ഫോണിലേക്ക് വന്ന നമ്പര്‍ ട്രേസ് ചെയ്‌തെങ്കിലും വ്യാജ അഡ്രസിലാണ് സിം എടുത്തത് എന്ന് കണ്ടെത്തി.

കുട്ടിയുടെ പിതാവിനോട് പറഞ്ഞ് ഉറപ്പിച്ചത് പോലെ മോചനദ്രവ്യത്തിനായി സ്ഥലത്തെത്തിയ അക്രമികള്‍ പോലീസ് സാന്നിധ്യം മനസ്സിലാക്കിയതോടെ കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട് എന്നും ഉടന്‍ പിടികൂടുമെന്നും കലബുർഗി ഡി.സി. പി. എ.ശ്രീനിവാസുലു പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.