Follow the News Bengaluru channel on WhatsApp

യുവജനോത്സവ ഉദ്ഘാടനം; പ്രധാന മന്ത്രിയെ വരവേൽക്കാൻ പിയു വിദ്യാർഥികളെ ആവശ്യപ്പെട്ടുള്ള സർക്കുലർ പിൻവലിച്ചു

ബെംഗളൂരു: ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്നതിനായി നാളെ കർണാടകയിലെ ഹുബ്ബള്ളിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ പിയും വിദ്യാർഥികൾ അണിനിരക്കണമെന്ന വിവാദ സർക്കുലർ പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്. പരിപാടിക്കായി നഗരത്തിലെ എല്ലാ പിയു (പ്രീ യൂണിവേഴ്‌സിറ്റി) കോളേജ് പ്രിൻസിപ്പൽമാരോടും കുറഞ്ഞത് 100 വിദ്യാർഥികളെ എങ്കിലും കൊണ്ടുവരണമെന്ന് സർക്കുലർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പിന്നീട് വിമർശനം ഉയർന്നതോടെ സർക്കുലർ പിൻവലിച്ചു. ധാർവാഡ് ജില്ലയിലെ പ്രീ-യൂണിവേഴ്‌സിറ്റി (പിയു) വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ കൃഷ്ണ നായിക് ഒപ്പിട്ട ഉത്തരവിൽ ഹുബ്ബള്ളി നഗരത്തിന് കീഴിലുള്ള എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് പിയു കോളേജുകളിലെയും പ്രിൻസിപ്പൽമാരോട് അവരുടെ കോളേജിലെ കുറഞ്ഞത് 100 വിദ്യാർഥികളെ എങ്കിലും പരിപാടിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഉത്തരവ് പിൻവലിച്ചതായും താൽപ്പര്യമുള്ള വിദ്യാർഥികൾക്ക് പരിപാടിയിൽ പങ്കെടുക്കാമെന്ന് പുതിയ സർക്കുലർ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വർഷം നവംബറിൽ സമാനമായ സംഭവത്തിൽ, നവംബർ 11 ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെഐഎ) പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി മോദിയുടെ പരിപാടികളിൽ പങ്കെടുക്കാൻ വിദ്യാർഥികളെ കൊണ്ടുവരാൻ ബെംഗളൂരു റൂറൽ ജില്ലയിലെ കോളേജുകളോട് ആവശ്യപ്പെട്ട് പിയു വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപെടുവിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് വിവാദമായതോടെ സർക്കുലർ പിൻവലിച്ചിരുന്നു.

ഈ വർഷം ജനുവരി 12 മുതൽ 16 വരെ ഹുബ്ബള്ളി-ധാർവാഡിലാണ് ദേശീയ യുവജനോത്സവം നടക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.