Follow the News Bengaluru channel on WhatsApp

മുന്‍ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ആര്‍ ജെ ഡി നേതാവുമായിരുന്ന ശരദ് യാദവ് അന്തരിച്ചു. 75 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ശരദ് യാദവിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലും പ്രതികരിക്കാത്ത അവസ്ഥയിലുമാണ് ശരദ് യാദവിനെ എമര്‍ജന്‍സി വാര്‍ഡിലേക്ക് കൊണ്ടുവന്നതെന്ന് ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.

വിവിധ സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രിയായ ശരദ് യാദവ് രാജ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ പ്രമുഖനായിരുന്നു. ഏഴു തവണ ലോക്‌സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. 2003-ൽ ജനതാദൾ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016വരെ ദേശീയ പ്രസിഡന്റായിരുന്നു. ബിഹാറില്‍ ജെ ഡി യു, ബിജെപി സഖ്യത്തിലേക്ക് മടങ്ങിയപ്പോൾ 2018ല്‍ ശരദ് യാദവ് ലോക്താന്ത്രിക് ജനതാദള്‍ എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഇതോടെ കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാ അംഗത്വം നഷ്‌ടമായി. 2022ൽ ലാലുപ്രസാദ്‌ യാദവിന്റെ ആർജെഡിയിൽ (രാഷ്ട്രീയ ജനതാദൾ) എൽജെഡി ലയിച്ചു.

എൻ.ഡി.എ. കൺവീനർ, ജെ.ഡി.യു. രാജ്യസഭാകക്ഷിനേതാവ്, ജനതാദൾ പാർലമെന്ററി പാർട്ടിനേതാവ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1989-’90 വർഷങ്ങളിൽ വി.പി. സിങ് മന്ത്രിസഭയിലും ടെക്സ്റ്റൈൽസ് ആൻഡ് ഫുഡ് പ്രൊസസിങ് വകുപ്പ് മന്ത്രിയായിരുന്നു. 1999-2004 കാലഘട്ടത്തിൽ വാജ്പേയ് സർക്കാരിൽ വ്യോമയാന, തൊഴിൽ, ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രിയായും പ്രവർത്തിച്ചു.

1974-ൽ ജബൽപുരിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ്‌ ആദ്യമായി ലോക്‌സഭയിൽ അംഗമായത്‌. 2019ൽ മധേപുരയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

മധ്യപ്രദേശിലെ ഹോഷൻഗാബാദ് ജില്ലയിലെ ബാബെയിൽ കർഷക കുടുംബത്തിൽ 1945 ജൂലായ് ഒന്നിനാണ് യാദവിന്റെ ജനനം. ജബൽപുർ എൻജിനിയറിങ് കോളേജിൽനിന്ന് ഇലക്ട്രോണിക്സ് എൻജിനിയറിങ് ബിരുദം നേടിയ അദ്ദേഹം ബിരുദാനന്തരബിരുദം നേടിയത് ഗണിതത്തിലാണ്. ഭാര്യ: രേഖ. മക്കൾ: സുഭാഷിണി, ശന്തനു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.