Follow the News Bengaluru channel on WhatsApp

കെ.പി.എ.സി നാടകം അപരാജിതർ ബെംഗളൂരുവിൽ കൂടുതൽ വേദികളിൽ

ബെംഗളൂരു: കെ.പി.എ.സിയുടെ 66-ാമത് നാടകം -അപരാജിതർ ബെംഗളൂരിൽ ജനുവരി 20, 21, 22, 23 തിയ്യതികളിൽ പ്രദർശനത്തിനെത്തുന്നു. മലയാള നാടക പ്രേമികളുടെ അഭിമാനമായ കെ.പി.എ.സിയുടെ ഈ പുതിയ നാടകം ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ എന്ന നോവലിലെ മൂന്ന് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. മനോജ് നാരായൺ സംവിധാനം ചെയ്ത നാടകത്തിൽ ഗാന രചന ശ്രീകുമാരൻ തമ്പിയാണ് നിർവ്വഹിച്ചത്. രചന -സുരേഷ് ബാബു ശ്രീസ്ഥ, രംഗപടം -ആർറ്റിസ്റ് സുജാതൻ, പശ്ചാത്തല സംഗീതം-ഉദയകുമാർ അഞ്ചൽ എന്നിവരാണ്.

ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിന്റെയും ബെൽമയുടെയും നേതൃത്വത്തിൽ ബെൽ കലാക്ഷേത്രയിൽ ആദ്യ പ്രദർശനം നടക്കും വെള്ളിയാഴ്ച 6 മണിക്ക് നടക്കുമെന്ന് മല്ലേശ്വരം സോൺ ചെയർമാൻ രാജഗോപാൽ, കൺവീനർ അനിൽ കുമാർ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 879278516, 8310301304

ശനിയാഴ്ച്ച പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വിമാനപുര കൈരളി കലാ സമിതിയുടെ നേതൃത്വത്തിൽ കൈരളി കലാ സമിതി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന്
കൈരളി കലാ സമിതി ജനറൽ സെക്രട്ടറി പി കെ സുധീഷ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 98454 39090

ഞായറാഴ്ച ബാംഗ്ലൂർ കേരള സമാജം വൈറ്റ് ഫീൽഡ് സോണിന്റെ നേതൃത്വത്തിൽ വൈറ്റ് ഫീൽഡ് തിരുമല ഷെട്ടിഹള്ളി ക്രോസിലുള്ള ശ്രീ സായി പാലസിൽ 6 മണിക്ക് നടക്കും. സോൺ ചെയർമാൻ ഷാജി ഡി, കൺവീനർ അനിൽ കുമാർ എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : 9591432035, 9036339194

തിങ്കളാഴച കേരള സമാജത്തിന്റെയും ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ദിരാനഗർ ഇ സി എ ഓഡിറ്റോറിയത്തിൽ 7 മണിക്ക് നടക്കുമെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ ഇ സി എ ജനറൽ സെക്രട്ടറി സോബിൻ സോമൻ എന്നിവർ അറിയിച്ചു. പ്രദർശനം പാസ് മൂലം നിയന്ത്രിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9845222688, 9880066695


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.