Follow the News Bengaluru channel on WhatsApp

കളരിപ്പയറ്റ് സൈനിക പരിശീലനത്തിൻ്റെ ഭാഗമാക്കി

ന്യൂഡല്‍ഹി: സൈനിക പരിശീലനത്തില്‍ കളരിപ്പയറ്റടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയോധന കലകളും ഉള്‍പ്പെടുത്തി. ആയുധങ്ങളില്ലാതെ ഏറ്റുമുട്ടേണ്ടിവരുന്ന സാഹചര്യത്തില്‍ സൈനികർക്ക് സ്വയം പ്രതിരോധത്തിനും ശത്രുവിനെ കീഴ്പ്പെടുത്താനും  ഉപകരിക്കും എന്ന നിലയിലാണ് ആര്‍മി മാര്‍ഷ്യല്‍ ആര്‍ട്‌സ് റുട്ടീന്‍ (അമര്‍) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതെന്ന് കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ പറഞ്ഞു.

ചില റെജിമെന്റുകളില്‍ സ്വന്തം നിലയ്ക്ക് ഇന്ത്യന്‍ ആയോധന കലകള്‍ പരിശീലിപ്പിക്കുന്നുണ്ട്. നിലവില്‍ മദ്രാസ് റെജിമെന്റിലെ ചിലയിടങ്ങളില്‍ കളരിപ്പയറ്റും സിഖ് റെജിമെന്റില്‍ ഗട്കയും ഗൂര്‍ഖ റെജിമെന്റില്‍ ഖുക്രിയയുമൊക്കെ പരിശീലിപ്പിക്കാറുണ്ട്. ഇവയെല്ലാം ചേര്‍ത്തുള്ള പരിശീലന പദ്ധതിയാണ് അമര്‍. പദ്ധതി നടപ്പാക്കുന്നതോടെ സൈനികരുടെ മെയ് വഴക്കവും ശാരീരിക ക്ഷമതയും കൂടുതല്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് പട്ടാളക്കാരുമായി അടുത്തിടെ ആയുധങ്ങളില്ലാതെ ഏറ്റുമുട്ടലുണ്ടായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.