Follow the News Bengaluru channel on WhatsApp

ബെംഗളൂരു സർവകലാശാല പരിസരത്ത് വീണ്ടും പുള്ളിപ്പുലിയുടെ സാന്നിധ്യം

ബെംഗളൂരു: ബെംഗളൂരു സർവകലാശാല ജ്ഞാനഭാരതി കാമ്പസിനു സമീപം വീണ്ടും പുള്ളിപ്പുലി ഭീതി. ക്യാമ്പസ്‌ റോഡിൽ കഴിഞ്ഞ ദിവസം രണ്ട് പുള്ളിപ്പുലികളെ കണ്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇത് സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നതായി സർവകലാശാല അധികൃതർ പറഞ്ഞു.

ഇതേതുടർന്ന് വിദ്യാർഥികളും ജീവനക്കാരും ജാഗ്രത പാലിക്കാൻ കർശന നിർദേശം നൽകിയതയും അധികൃതർ അറിയിച്ചു. പുള്ളിപ്പുലികളെ കണ്ടതിന്റെ പശ്ചാത്തലത്തിൽ നാഗർഭവി റസിഡൻഷ്യൽ പ്രദേശവുമായി ബന്ധിപ്പിക്കുന്ന കാമ്പസ് റോഡ് രാത്രി 7 മണി മുതൽ രാവിലെ ആറ് മണി വരെ അടച്ചിടും. ക്യാമ്പസ്‌ പരിസരവുമായി ബന്ധിപ്പിക്കുന്ന മറ്റു റോഡുകളും അടച്ചിടാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

ഈ റോഡ് വഴി രാവിലെയും വൈകുന്നേരവും നടക്കാൻ ഇറങ്ങുന്നവരും കർശന ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. നേരത്തെയും സമാനമായി ക്യാമ്പസ്‌ പരിസരത്ത് പുള്ളിപ്പുലിയെ കണ്ടതായി വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇത് പുള്ളിപ്പുലിയല്ലെന്നും ഒരിനം കാട്ടുപൂച്ച ആണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു.

നിലവിൽ വീണ്ടും ഇതേ പ്രദേശത്തത് രണ്ട് പുള്ളിപ്പുലികളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യം ഗൗരവമായി കാണുമെന്നും പുള്ളിപ്പുലിക്കായി തിരച്ചിൽ ആരംഭിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.