Follow the News Bengaluru channel on WhatsApp

ചർമ്മത്തിന്റെ നിറം നഷ്ടപ്പെടുന്നു; തന്റെ ഇപ്പോഴത്തെ രോഗാവസ്ഥയെക്കുറിച്ച് നടി മംമ്ത മോഹൻദാസ്‌

അര്‍ബുദത്തിന് മുന്നില്‍ തോല്‍ക്കാതെ, പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്ന നടിയാണ് മംമ്ത മോഹന്‍ദാസ്. തന്റെ കാന്‍സര്‍ പോരാട്ടത്തെക്കുറിച്ച് നടി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ താന്‍ ഇപ്പോൾ മറ്റൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മംമ്തയിപ്പോള്‍.

വിറ്റിലീഗോ അഥവാ വെള്ളപ്പാണ്ട് എന്ന രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നതെന്നാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ താരം തുറന്നുപറഞ്ഞത്. സെല്‍ഫി പങ്കുവച്ചുകൊണ്ട് സൂര്യനോട് സംസാരിക്കുന്നതുപോലെയാണ് കുറിപ്പ്.

‘പ്രിയപ്പെട്ട സൂര്യന്‍, മുമ്പെങ്ങുമില്ലാത്തവിധം ഞാൻ ഇപ്പോൾ നിന്നെ ആലിംഗനം ചെയ്യുന്നു…. എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുകയാണ്…

മൂടല്‍മഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങള്‍ മിന്നിമറയുന്നത് കാണാനായി എല്ലാ ദിനവും നിന്നേക്കാള്‍ മുമ്പ് ഞാന്‍ എഴുന്നേല്‍ക്കും…

നിന്റെ കൃപയാൽ ഇന്നുമുതല്‍ എന്നും ഞാന്‍ കടപ്പെട്ടവളായിരിക്കും’- എന്നാണ് നടി കുറിച്ചിരിക്കുന്നത്. വിറ്റിലിഗോ, ഓട്ടോ ഇമ്യൂണല്‍ ഡിസോര്‍ഡര്‍ എന്നീ ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്.

അതേസമയം പോസ്റ്റ് വൈറല്‍ ആയതോടെ നിരവധി പേരാണ് മംമ്തയെ ആശ്വസിപ്പിച്ച് മുന്നോട്ട് വന്നത്. ഇതൊരു രോഗാവസ്ഥ അല്ലെന്നും സ്‌കിന്‍ കണ്ടീഷന്‍ ആണെന്നും ധൈര്യമായിരിക്കൂ എന്നും ചിലര്‍ പ്രതികരിച്ചു. രണ്ട് വട്ടം കാന്‍സറിനെ അതിജീവിച്ച മംമ്തയ്ക്ക് ഇപ്പോഴത്തെ പ്രതിസന്ധിയെയും തരണം ചെയ്യാനാവട്ടെ എന്നും ആശംസിച്ചു.

അമേരിക്കയില്‍ വെച്ച് നടത്തിയ ചികിത്സയ്ക്ക് ശേഷമാണ് മംമ്ത കാന്‍സറിനെ അതിജീവിച്ചത്. ജനഗണമന ആണ് മംമ്തയുടെ ഒടുവില്‍ പുറത്തിറങ്ങിയതില്‍ ഹിറ്റായ സിനിമ. പൃഥിരാജ് ആയിരുന്നു ചിത്രത്തില്‍ നായകന്‍. സിനിമയ്ക്കപ്പുറം മികച്ച ഗായിക കൂടിയായ മംമ്ത നിരവധി സിനിമകളില്‍ പാടിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.