നേപ്പാളിൽ തകർന്ന വിമാനത്തിന്‍റെ ബ്ലാക് ബോക്സ് കണ്ടെത്തി; അപകടത്തിന് തൊട്ടുമുമ്പെടുത്ത വീഡിയോ പുറത്ത്

പൊഖാറ: നേപ്പാളിലെ പൊഖാറയിൽ തകർന്ന വിമാനത്തിന്‍റെ ബ്ലാക് ബോക്സ് കണ്ടെത്തിയതായി വ്യോമയാന ഉദ്യോഗസ്ഥർ അറിയിച്ചു. യതി എയര്‍ലൈന്‍സിന്‍റെ 72 സീറ്റുള്ള വിമാനമാണ് ഞായറാഴ്ച രാവിലെ പൊഖാറ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനു മുമ്പ് തീപിടിച്ചു തകർന്നുവീണത്. അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ബ്ലാക് ബോക്സ് നിർണായക പങ്കുവഹിക്കും. അപകടത്തിൽ അഞ്ച് ഇന്ത്യക്കാരുൾപ്പെടെ 68 പേരാണ് മരിച്ചത്. നാലുപേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചൽ തുടരുകയാണ്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നു രാവിലെ 10:33 ന് പറന്നുയര്‍ന്ന 9 എന്‍-എഎന്‍സി എടിആര്‍-72 വിമാനം ഇറങ്ങുന്നതിന് ഏതാനും മിനിറ്റുകൾക്കു മുന്പ് അപകടത്തിൽപ്പെടുകയായിരുന്നു.

അതേസമയം അപകടത്തിന് തൊട്ടുമുന്‍പ്പെപെടുത്ത വീഡിയോ പുറത്തുവന്നു. ഉത്തർപ്രദേശിലെ ഗാസിപുർ ജില്ലയിലെ ചക് ജൈനബ് ഗ്രാമവാസിയായ സോനു ജയ്സ്വാള്‍ (35) എന്ന യാത്രക്കാരന്‍ റിക്കാര്‍ഡ് ചെയ്ത ഒരു ഫേസ്ബുക്ക് വീഡിയോ ആണ് പുറത്തുവന്നത്. ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ സ്വദേശിയായ സോനു തന്‍റെ വിമാന യാത്രാനുഭവം ഫേസ്ബുക്ക് ലൈവ് വഴി പങ്കുവെക്കവേയാണ് അപകടമുണ്ടായത്. വീഡിയോ ദൃശ്യങ്ങളില്‍ വിമാനത്തിന്‍റെ അകത്തുംപുറത്തുമുള്ള കാഴ്ചകള്‍ കാണാം. പിന്നീട് വലിയ ശബ്ദത്തോടെ കാമറ വ്യതിചലിക്കുന്നതും ആളുകളുടെ ഭയന്നുള്ള ശബ്ദവുമൊക്കെയാണ് കേള്‍ക്കുന്നത്. വിമാനത്തിലെ തീജ്വാലകളുടെ ദൃശ്യങ്ങളാണ് ഒടുവില്‍ കാണാനാകുന്നത്. വിമാന അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിൽ നിന്നാണ് ഈ ദൃശ്യങ്ങൾ ലഭിച്ചത്. സോനുവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലും ഈ ദൃശ്യങ്ങൾ കാണാം. എന്നാൽ ഈ വീഡിയോയുടെ ആധികാരികതയെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

സോനു ജയ്സ്വാളിന് പുറമെ അഭിഷേക് ഖുഷ്വാഹ (25), വിശാല്‍ ശര്‍മ (22), അനില്‍കുമാര്‍ രാജ്ബര്‍ (27), സഞ്ജയ് ജയ്സ്വാള്‍ (30) എന്നിവരാണ് അപകടത്തിൽ മരിച്ച ഇന്ത്യക്കാർ.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.