മാരുതി വാഹനങ്ങൾക്ക് വില വർധിപ്പിച്ചു; ഇന്ന് മുതൽ വില വർധന പ്രാബല്യത്തിൽ

ന്യൂഡൽഹി: പ്രമുഖ വാഹനിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ വാഹനങ്ങൾക്ക് വില വർധിപ്പിച്ചു. ഇന്ന് മുതൽ വില വർധന പ്രാബല്യത്തിൽ വന്നു. പണപ്പെരുപ്പത്തെ തുടർന്ന് നിർമ്മാണ ചെലവ് വർധിച്ച സാഹചര്യത്തിലാണ് കമ്പനി വാഹനങ്ങൾക്ക് വില വർധിപ്പിച്ചത്. കമ്പനിയുടെ വിവിധ മോഡലുകൾ അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകും.

ഡിസംബറിലാണ് വില വർധന കമ്പനി പ്രഖ്യാപിച്ചത്. വാഹന നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഘടക സാമഗ്രികളുടെ വിലയിൽ ഉണ്ടായ വർധനയാണ് വാഹനങ്ങളുടെ വിലയിൽ പ്രതിഫലിക്കുക. കൂടാതെ വായുമലിനീകരണം കുറയ്ക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന വ്യവസ്ഥകൾ പാലിക്കേണ്ടി വരുന്നതും ചെലവ് ഉയരാൻ ഇടയാക്കിയതായാണ് കമ്പനിയുടെ വിശദീകരണം. വാഹനങ്ങളുടെ വിലയിൽ ശരാശരി 1.1 ശതമാനത്തിന്റെ വർധനയാണ് ഉണ്ടാവുക.

ചെലവ് ചുരുക്കി വില വർധന തടയാൻ പരമാവധി ശ്രമിച്ചെങ്കിലും പൂർണമായി സാധിച്ചില്ല, ചെലവിന്റെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറാൻ നിർബന്ധിതരാകുകയായിരുന്നുവെന്നും കമ്പനി അറിയിച്ചു. കുറഞ്ഞ വിലയ്ക്ക് മികച്ച വാഹനങ്ങൾ നൽകി ഇന്ത്യൻ വിപണിയിൽ ആധിപത്യം സ്ഥാപിച്ച മാരുതി സുസുക്കി വില വർധിപ്പിക്കുന്നതോടെ വാഹന വിപണിയിൽ പല മാറ്റങ്ങളും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.