Follow the News Bengaluru channel on WhatsApp

കർണാടക ബിജെപിയുടെ വിജയസങ്കല്പ യാത്ര 21 മുതൽ

ബെംഗളൂരു: കർണാടകയിൽ ബിജെപി പാർട്ടിയുടെ വിജയസങ്കൽപ യാത്ര ഈ മാസം 21നു ആരംഭിക്കും. ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ വിജയപുരയിൽ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും.

2നു ആരംഭിക്കുന്ന യാത്ര 29നു അവസാനിക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, സംസ്ഥാന ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, ബസനഗൗഡ പാട്ടീൽ യത്നൽ എം.എൽ.എ. എന്നിവർ യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. യാത്രയിൽ 50 ലക്ഷം പുതിയ അംഗങ്ങളെ പാർട്ടിയിൽ ചേർക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ രണ്ടുകോടിയോളം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ പാർട്ടി ലക്ഷ്യമിടുന്നുണ്ടെന്ന് യാത്ര പ്രഖ്യാപിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സി.എൻ. അശ്വത്‌ നാരായൺ പറഞ്ഞു. ഇതിനു പുറമെ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ബിജെപി സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കാൻ വീടുകൾ കയറിയിറങ്ങി പ്രചാരണം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.