Follow the News Bengaluru channel on WhatsApp

യൂത്ത് ലീഗ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

തിരുവനന്തപുരത്ത് യൂത്ത് ലീഗ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പോലീസും യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലീസിന് നേരെയും കല്ലേറുണ്ടായി. പോലീസ് പലവട്ടം ലാത്തിച്ചാര്‍ജ് നടത്തിയെന്നും നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും പോലീസ് കയ്യേറ്റം ചെയ്തു.

രാവിലെ 10ന് മ്യൂസിയം ജങ്ഷനില്‍ നിന്ന് ആരംഭിച്ച സെക്രട്ടേറിയറ്റിന് മാര്‍ച്ച് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ് ഉദ്ഘാടനം ചെയ്തത്. നേതാക്കള്‍ സംസാരിച്ചു കഴിഞ്ഞതോടെയാണ് പോലീസുമായി സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. പിന്നാലെ കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്ന് പോലീസ് ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു. സംഘര്‍ഷത്തിലും കല്ലേറിലും വഴിയാത്രക്കാര്‍ക്ക് ഉള്‍പ്പെടെ പരുക്കേറ്റിട്ടുണ്ട്. ചിലര്‍ക്ക് സംഘര്‍ഷത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി.

അതേ സമയം മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പോലീസിനെ കുറ്റപ്പെടുത്തി യൂത്ത് ലീഗ് നേതാക്കള്‍ രംഗത്തെത്തി. സമരത്തെ അടിച്ചമര്‍ത്താനാണ് പോലീസ് ശ്രമിച്ചത് എന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചു. പോലീസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെ കല്ലെറിഞ്ഞെന്നും, ഇത് പ്രവര്‍ത്തകര്‍ തിരിച്ചെറിയുകയായിരുന്നു. പ്രവര്‍ത്തകരുടെ തലയ്ക്ക് അടിച്ച് പരുക്കേല്‍പ്പിച്ചു. ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും എന്നും പികെ ഫിറോസ് മാധ്യമങ്ങളോട് പ്രതികരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.