Follow the News Bengaluru channel on WhatsApp

ഗർഭിണികൾക്കായുള്ള മാതൃവന്ദനാ യോജന വ്യാപിപ്പിക്കണമെന്ന ആവശ്യവുമായി കേരളം

തിരുവനന്തപുരം: ഗർഭിണികൾക്ക് സഹായധനം നൽകുന്ന പ്രധാനമന്ത്രിയുടെ മാതൃവന്ദനാ യോജന പദ്ധതി വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം.

ആദ്യമായി ഗർഭിണിയാകുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തവണകളായി 5000 രൂപ നൽകുന്നതാണ് മാതൃവന്ദനാ യോജന പദ്ധതി. ആദ്യമായി ഗർഭിണികളാക്കുന്നവരെ കൂടാതെ ഓരോതവണ ഗർഭിണിയാകുമ്പോഴും സഹായം നൽകണമെന്ന ആവശ്യം സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷൻ സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ് കേരളത്തിന്റെ പ്രതിനിധികൾ ഉന്നയിച്ചത്. കുറഞ്ഞപക്ഷം ആദിവാസിമേഖലയിലെങ്കിലും പദ്ധതി ഇത്തരത്തിൽ നടപ്പാക്കണമെന്നും പ്രതിനിധികൾ ആവശ്യമുന്നയിച്ചു.

കുട്ടികളിലെ പോഷകാഹാരലഭ്യതയെ കുറിച്ചുള്ള സെമിനാറിലാണ് ആവശ്യം ഉന്നയിച്ചത്. അതേസമയം കുട്ടികൾ ജങ്ക്ഫുഡിലേക്ക്‌ മാറിയതാണ് പോഷകാഹാരക്കുറവിന്റെ കാരണങ്ങളിൽ ഒന്നെന്നും ഇക്കാര്യത്തിൽ ബോധവത്കരണം ആവശ്യമാണെന്നും, തീരദേശത്ത് വൈവിധ്യമുള്ള ഭക്ഷണം ഉറപ്പാക്കണമെന്നും സെമിനാറിൽ നിർദേശം മുന്നോട്ട് വെച്ചു.

പരമ്പരാഗത ഭക്ഷ്യരീതിയിലേക്ക് മാറുന്നതിനു പുറമേ പോഷകാഹാരമുള്ള സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിന് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ, സർക്കാർ എന്നിങ്ങനെ ത്രിതലനിരീക്ഷണം ആവശ്യമാണെന്നും സെമിനാറിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.