Follow the News Bengaluru channel on WhatsApp

കേരള സർക്കാറിന്റെ നോർക്ക റൂട്സ് ക്ഷേമപദ്ധതികൾക്ക് സ്വീകാര്യതയേറുന്നു

ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് വഴി നടപ്പാക്കുന്ന പ്രവാസി മലയാളികള്‍ക്കായുള്ള പ്രധാന ക്ഷേമ പദ്ധതികളില്‍ ഒന്നായ പ്രവാസി ഇന്‍ഷുറന്‍സ് തിരിച്ചറിയല്‍ കാര്‍ഡിന് വേണ്ടി കര്‍ണാടകയിലെ മലയാളി സംഘടനകള്‍ മുന്നോട്ടു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ നിന്നായി കഴിഞ്ഞ വര്‍ഷം 21 സംഘടനകളാണ് അംഗങ്ങളെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ക്കുവാന്‍ മുന്‍കൈ എടുത്തത്. എസ്.എസ്. ജോസഫ് ആന്റ് ക്ലാരറ്റ് ചര്‍ച്ച് ട്രസ്റ്റ്, മൈസൂരു കേരള സമാജം, കല വെല്‍ഫെയര്‍ അസോസിയേഷന്‍, മൗണ്ട് കാര്‍മല്‍ ചര്‍ച്ച്, കര്‍മലാരം, വര്‍ത്തൂര്‍ മലയാളി അസോസിയേഷന്‍, പ്രവാസി മലയാളി അസോസിയേഷന്‍, വൈറ്റ്ഫീല്‍ഡ്, കുന്തലഹള്ളി കേരള സമാജം, സെന്റ്. തോമസ് ഫോറോനാ ചര്‍ച്ച്, സെന്റ്. മേരീസ് ചര്‍ച്ച്, രാമമൂര്‍ത്തി നഗര്‍, ധര്‍മാരം,കേരള സമാജം മംഗളൂരു, എന്‍. എസ്. എസ് കര്‍ണാടക, കേരള സമാജം കെ. ആര്‍. പുരം സോണ്‍, സമന്വയ, സെന്റ്. അല്‍ഫോന്‍സാ ഫോറന ചര്‍ച്ച്, കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ബെല്ലാരി, കളരിപ്പണിക്കര്‍/കളരി കുറുപ്പ് വെല്‍ഫെയര്‍ അസോസിയേഷന്‍, കേരള സമാജം ബാംഗ്ലൂര്‍, കര്‍ണാടക മലയാളി കോണ്‍ഗ്രസ്, മണികണ്ഠ സേവാസമിതി, കേരള പ്രവാസി കൂട്ടം, മൈസൂരു ഈസ്റ്റ് സോണ്‍ സുവര്‍ണ കര്‍ണാടക കേരള സമാജം തുടങ്ങിയ സംഘടനകളാണ് 2022-ല്‍ നോര്‍ക്ക കാര്‍ഡിനായി അപേക്ഷകള്‍ സമര്‍പ്പിച്ചത്. കൂടാതെ നിരവധി പ്രവാസി മലയാളികള്‍ ഓഫീസില്‍ നേരിട്ടും ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

നോര്‍ക്ക റൂട്‌സ് പ്രവാസി ക്ഷേമ പദ്ധതികളിൽ ചിലത് താഴെ ചേർക്കുന്നു

1. എന്‍ ആര്‍ കെ ഇന്‍ഷുറന്‍സ് കാര്‍ഡ്:

യോഗ്യത: 18 വയസ്സ് തികഞ്ഞവര്‍ക്കും രണ്ടു വര്‍ഷമായി മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയരായ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം (പ്രായം: 18 – 70).

2. സ്റ്റുഡന്റ് ഐഡി കാര്‍ഡ്:

പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി നിലവില്‍ വിദേശത്ത് പഠിക്കുന്ന 18 വയസ്സ് പൂര്‍ത്തിയായ മലയാളി വിദ്യാര്‍ഥികള്‍ക്ക് വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡിനും അപേക്ഷിക്കാം.

പരിരക്ഷ : അപകടം മൂലമുള്ള മരണത്തിനു 4 ലക്ഷം രൂപയുടെയും അപകടം മൂലമുള്ള ഭാഗികമോ സ്ഥിരമോ ആയ അംഗ വൈകല്യങ്ങള്‍ക്ക് പരമാവധി 2 ലക്ഷം രൂപയുടെയും ഇന്‍ഷുറന്‍സ് പരിരക്ഷ.

ആവശ്യമായരേഖകള്‍ : സ്വയം സാക്ഷ്യപ്പെടുത്തിയ ഗവണ്‍മെന്റ് തിരിച്ചറിയല്‍ രേഖയും അതത് സംസ്ഥാനങ്ങളില്‍ താമസിക്കുന്നതിന്റെ രേഖയോ ആധാര്‍ കാര്‍ഡിന്റെ കോപ്പിയോ അപേക്ഷയോടപ്പം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകന്റെ പാസ്‌പോര്ട്ട് സൈസ് ഫോട്ടോയും ഒപ്പും അപേക്ഷ ഫീസ്: 315 രൂപ. കാലാവധി മൂന്ന് വർഷം.

3. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍:

വിദേശത്തു ജോലി/ വിദ്യാഭ്യാസ സംബന്ധമായി പോകുന്ന ഉദ്യോഗാര്‍ഥികളുടെ വിവിധസര്‍വലാശാലകള്‍ /ബോര്‍ഡുകള്‍ / കൗണ്‍സിലുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എച് ആര്‍ ഡി ,എം ഇ എ ,യൂ എ ഇ ,കുവൈറ്റ്, ബഹറിന്‍ ,ഖത്തര്‍, സൗദി അറേബ്യ എംബസി അറ്റസ്റ്റേഷനോടൊപ്പം 108 രാജ്യങ്ങളിലേക്കുള്ള അപ്പോസ്റ്റെല്‍ അറ്റസ്റ്റേഷന്‍ മിതമായ നിരക്കില്‍ നോര്‍ക്ക റൂട്ട്‌സ് ഓഫീസുകള്‍ വഴി ലഭ്യമാണ്. കൂടാതെ കുവൈറ്റ് വീസ സ്റ്റാമ്പിങ് സേവനവും ലഭ്യമാണ്.

4. കാരുണ്യം പദ്ധതി:

മറുനാട്ടില്‍ നിന്ന് മരണപ്പെടുന്ന നിര്‍ധനരായ മലയാളികളുടെ ഭൗതിക ശരീരം കേരളത്തിലെത്തിക്കുന്നതിന് 15000 രൂപവരെ ധന സഹായം നല്‍കുന്നു.

5. വിദേശത്തേക്കുള്ള തൊഴില്‍ നിയമനം:

വിദേശത്തു തൊഴില്‍ തേടുന്നവരെ സഹായിക്കുന്നതിന് സുതാര്യവും സുരക്ഷിതവും നിയമപരവുമായ റിക്രൂട്ട്‌മെന്റ് റിക്രൂട്ട്‌മെന്റ് ഏജന്റായും നോര്‍ക്കാ റൂട്ട്‌സ് പ്രവര്‍ത്തിക്കുന്നു.(നഴ്‌സസ്, ഡോക്ടര്‍സ്, മെഡിക്കല്‍, പാരാ മെഡിക്കല്‍, ടീച്ചേര്‍സ്, ടെക്‌നീഷ്യന്‍സ്).

6. പെന്‍ഷന്‍ ആന്റ് ഡിവിഡന്‍ഡ് പദ്ധതികള്‍:

പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ മാസം കുറഞ്ഞത് മൂവായിരം രൂപവരെ ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതിയും കൂടാതെ ഡിവിഡന്‍ഡ് പദ്ധതിയിലും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നതിന് http://www.pravasikerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

7. മലയാളി അസോസിയേഷനുകളുടെ അംഗീകാരം:

വിദേശത്തും മറുനാടുകളിലുമായി പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷനുകളുടെ മാനവസേവന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, നോര്‍ക്കയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് 5 വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തന പാരമ്പര്യമുള്ളതും പ്രവാസി മലയാളികളുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നതുമായ മലയാളി സംഘടനകള്‍ക്ക് നോര്‍ക്ക റൂട്‌സ് അംഗീകാരം നല്‍കി വരുന്നു. നിലവില്‍ കര്‍ണാടകയില്‍ നിന്നും 15 സംഘടനകള്‍ക്കു നോര്‍ക്ക റൂട്ട്‌സ് അംഗീകാരം ലഭിച്ചിട്ടുണ്ട്.

നോര്‍ക്ക റൂട്ട്‌സ് അംഗീകാരം ലഭിച്ച സംഘടനകള്‍

1. കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഹോസ്പെട്ട്

2. കേരള സമാജം ബാംഗ്ലൂര്‍ നോര്‍ത്ത്-വെസ്റ്റ്

3. ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍

4. കേരള സമാജം ബാംഗ്ലൂര്‍

5. കാരുണ്യ ബെംഗളൂരു ചാരിറ്റബിള്‍ ട്രസ്റ്റ്

6. കൈരളി കലാസമിതി

7. കേരള സമാജം ബാംഗ്ലൂര്‍ സൗത്ത്-വെസ്റ്റ്

8. കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ കാഡുഗോഡി

9. കൈരളി വെല്‍ഫെയര്‍ അസോസിയേഷന്‍ ടി. സി. പാളയ

10. കേരള സമാജം മംഗളൂരു

11. ശ്രീ മണികണ്ഠ സേവാ സമിതി

12. സുവര്‍ണ കര്‍ണാടക കേരള സമാജം

13. പ്രവാസി മലയാളി അസോസിയേഷന്‍ വൈറ്റ് ഫീല്‍ഡ്

14. കുന്ദലഹള്ളി കേരള സമാജം

15. സര്‍ജാപുര മലയാളി സമാജം

പദ്ധതികളെക്കുറിച്ചു കൂടുതല്‍ അറിയുന്നതിനായി ബെംഗളൂരു ശിവാജിനഗര്‍ ഇന്‍ഫന്ററി റോഡിലെ ജംപ്ലാസ ബില്‍ഡിംങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 25585090, വെബ്‌സൈറ്റ്: www.norkaroots.org

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.