Follow the News Bengaluru channel on WhatsApp

ഗർഭനിരോധന ഉത്പന്നങ്ങൾ വാങ്ങുന്ന പ്രായപൂർത്തിയാകാത്തവരെ ബോധവത്കരിക്കാൻ നിർദേശം

ബെംഗളൂരു: കോണ്ടം അടക്കമുള്ള ഗർഭനിരോധന ഉത്പന്നങ്ങൾ വാങ്ങാനെത്തുന്ന പ്രായപൂർത്തിയാകാത്തവരെ ബോധവത്കരിക്കാൻ ഫാർമസിസ്റ്റുകൾക്ക് നിർദേശം നൽകി കർണാടക ഡ്രഗ് കണ്ട്രോൾ ഡിപ്പാർട്മെന്റ്.

പ്രായപൂർത്തിയാവാത്തവർക്ക് ഗർഭനിരോധന ഉറകൾ ഉൾപ്പെടെ വിൽക്കുന്നതിന് നിരോധനമുണ്ടാകില്ലെന്നും വകുപ്പ് അറിയിച്ചു. 18 വയസ് പൂർത്തിയാവാത്തവർക്ക് ഗർഭനിരോധന ഉറകൾ വിൽക്കുന്നതിന് കർണാടകയിൽ നിരോധനമേർപ്പെടുത്തി എന്ന തരത്തിലുള്ള അഭ്യൂഹനങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അധികൃതരുടെ വിശദീകരണം.

ഗർഭനിരോധന ഉറകൾ വിൽക്കുന്നതിന് നിരോധനമേർപ്പെടുത്തി യാതൊരു ഉത്തരവും നേരത്തെ സർക്കാർ ഇറക്കിയിട്ടില്ല. ഏതെങ്കിലും പ്രായപരിധിയിൽ ഉള്ളവർക്ക് കോണ്ടവും മറ്റ് ഗർഭനിരോധന ഉത്പന്നങ്ങൾ വിൽക്കുന്നതിന് നിലവിൽ നിരോധനമില്ലെന്നും കർണാടക ഡ്രഗ് കണ്ട്രോളർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം നവംബറിൽ വിദ്യാർഥികൾ സ്കൂളിൽ ഫോണുമായെത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെ പ്രമുഖ സ്കൂളിലുള്ള വിദ്യാർഥികളുടെ ബാഗ് പരിശോധിക്കുകയും തുടർന്ന് അവയിൽ നിന്ന് കോണ്ടവും ഗർഭനിരോധന ഗുളികകളും സിഗരറ്റുകളും ലൈറ്ററുകളും മറ്റും കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രായപൂർത്തിയാകാത്തവർക്ക് ഗർഭനിരോധന ഉത്പന്നങ്ങൾ വാങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തിയതായി അഭ്യൂഹം പ്രചരിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.