യുവതിയുടെ മൃതദേഹം മക്കളെ കാണിക്കില്ലെന്ന് ഭര്‍തൃവീട്ടുകാര്‍; സംസ്കാരം മൂന്ന് ദിവസമായി വൈകുന്നു


അമ്മയുടെ മൃതദേഹം മക്കളെ കാണിക്കാതെ ഭര്‍തൃവീട്ടുകാരുടെ ക്രൂരത. തൃശൂര്‍ പാവരട്ടി സ്വദേശി ആശയുടെ അന്ത്യകർമങ്ങളാണ് ഭർതൃവീട്ടുകാരുടെ വാശിമൂലം വൈകുന്നത്. ചൊവ്വാഴ്ചയായിരുന്നു ആശ വിഷക്കായ കുന്നിക്കുരു അരച്ച് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആശ രണ്ട് ദിവസം മുമ്പ് മരിച്ചു.
ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമാണ് ആത്മഹത്യയെന്ന് ആശയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇവര്‍ പരാതി നല്‍കിയതോടെ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പത്തും നാലും വയസുള്ള രണ്ട് കുട്ടികളാണ് മരിച്ച ആശയ്ക്കുള്ളത്. മക്കളെത്തി അന്ത്യകർമങ്ങൾ ചെയ്യാൻ വേണ്ടിയാണ് കുടുംബം സംസ്കാരം വൈകിപ്പിച്ച് കാത്തിരിക്കുന്നത്. എന്നാൽ പല വഴിയും ബന്ധപ്പെട്ടെങ്കിലും ഒരു കാരണവശാലും കുട്ടികളെ കൊണ്ടുവരില്ലെന്ന നിലപാടിലാണ് ഭർതൃവീട്ടുകാർ.
12 വര്‍ഷം മുമ്പാണ് പ്രവാസിയായ സന്തോഷും ആശയും വിവാഹിതരായത്. ആശ കുടുംബത്തിൽ എത്തിയതോടെ ഐശ്വര്യം കുറഞ്ഞെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ സഹോദരനും അമ്മയും ചേര്‍ന്ന് നിരന്തം പീഡിപ്പിച്ചെന്നാണ് ആരോപണം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.